ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് കളി മുറുകും

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാളിൽ ഇന്നും നാളെയും വലിയ പോരാട്ടങ്ങൾ. ലീഗ് സീസൺ രണ്ടാം റൗണ്ടിലേക്ക് നീങ്ങിയപ്പോൾ ശനി, ഞായർ ദിവസങ്ങളിൽ ആരാധകർ കാത്തിരിക്കുന്ന അങ്കങ്ങൾക്ക് കളമുണരും. മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ശനിയാഴ്ച ടോട്ടൻഹാമിനെ നേരിടും. വൈകുന്നേരം അഞ്ചിനാണ് മത്സരം. ആഴ്സ​ണൽ രാത്രി 10ന് ലീഡ്സിനെയും നേരിടും. ബേൺമൗത്ത് - വോൾവ്സ് (7.30pm), ബേൺലി-സണ്ടർലൻഡ് (7.30), ബ്രെൻഡ്ഫോഡ് -ആസ്റ്റൻ വില്ല (7.30) എന്നിവരാണ് ഇന്നിറങ്ങുന്നത്.

ക്രിസ്റ്റൽ പാലസ് -ഫോറസ്റ്റ് മത്സരം ഞായറാഴ്ച രാത്രി 6.30ന് നടക്കും. മാഞ്ചസ്റ്റർ യുനൈറ്റഡും -ഫുൾഹാമും (9.00pm) തമ്മിലെ മത്സരവും ഞായറാഴ്ച നടക്കും. ലീഗ് ചാമ്പ്യന്മാരായ ലിവർപൂളും ന്യൂകാസിലും തമ്മിൽ ആഗസ്റ്റ് 26നാണ് കളി.

വെള്ളിയാഴ്ച രാത്രിയിൽ നടന്ന രണ്ടാം വാരത്തിലെ ആദ്യ മത്സരത്തിൽ ചെൽസി 5-1ന് വെസ്റ്റ്ഹാം യുനൈറ്റഡിനെ തോൽപിച്ചിരുന്നു.  ആദ്യ ആഴ്ചയിലെ മത്സരങ്ങളിൽ ലിവർപൂൾ 4-2ന് ബേൺമൗതിനെയും, മാഞ്ചസ്റ്റർ സിറ്റി 4-0ത്തിന് വോൾവ്സിനെയും, ടോട്ടൻഹാം 3-0ത്തിന് ബേൺലിയെയും, ആഴ്സനൽ 1-0ത്തിന് മാഞ്ചസ്റ്റർ യുനൈറ്റഡിനെയും തോൽപിച്ചിരുന്നു.

വെള്ളിയാഴ്ച രാത്രിയോടെ കിക്കോഫ് കുറിച്ച ജർമൻ ബുണ്ടസ് ലീഗയിലും ശനിയാഴ്ച കളി മുറുകും. ​ഫ്രാങ്ക്ഫുർട്-ബ്രെമൻ, ഡോർട്മുണ്ട്-സെന്റ് പൗളി മത്സരങ്ങൾ ഇന്നാണ്. 

Tags:    
News Summary - weekend Premier League matches; EPL fixtures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.