ബംഗളൂരു: ടെക് രംഗത്തെ മുൻനിര കമ്പനിയായ ഏസറിന്റെ സൂപ്പർ സീ എക്സ് സീരിസിലെ ആദ്യ ഫോൺ വിപണിയിലെത്തി. ഇൻഡ്കൽ ടെക്നോളജീസുമായി ചേർന്ന് ഏസർ കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത സൂപ്പർ സീ എക്സ്, സൂപ്പർ സീ എക്സ് പ്രോ ഫോണുകളിൽ സൂപ്പർ സീ എക്സാണ് ജൂൺ ആദ്യവാരത്തിൽ ആമസോണിൽ വിൽപനക്കെത്തിയത്. പതിനായിരം രൂപയുടെ സെഗ്മെൻറിൽ മികച്ച ഫീച്ചറുകൾ എന്ന ടാഗുമായാണ് സൂപ്പർ സീ എക്സ് എത്തിയത്. സൂപ്പർ സീ എക്സ് പ്രോയും വൈകാതെ ഉപഭോക്താക്കളിലേക്കെത്തുമെന്നാണ് കമ്പനി അധികൃതർ നൽകുന്ന സൂചന.
സവിശേഷതകൾ
- ട്രിപ്പ്ൾ റിയർ വ്യൂ കാമറ യൂനിറ്റാണ് സൂപ്പർ സീ എക്സിൽ സജ്ജീകരിച്ചിട്ടുള്ളത്. ഇതിൽ 64 മെഗാപിക്സൽ വരുന്ന സോണി ഐ.എം.എക്സ് 682 പ്രൈമറി കാമറ, രണ്ട് മെഗാ പിക്സൽ ഡെപ്ത് സെൻസർ, രണ്ട് മെഗാ പിക്സൽ മൈക്രോ ഷൂട്ടർ എന്നിവ ഉൾക്കൊള്ളുന്നു.
- സെൽഫി, വിഡിയോ കാളിങ് തുടങ്ങിയവക്കായി 13 മെഗാ പിക്സൽ ഫ്രണ്ട് കാമറയും സജ്ജീകരിച്ചിരിക്കുന്നു. ഇമേജുകളുടെ പൂർണതക്കായി എ.ഐ സപ്പോർട്ട് ഫീച്ചറുകളും ഒരുക്കിയിട്ടുണ്ട്.
- പെർഫോമൻസിനായി മീഡിയടെക് ഡൈമൻ സിറ്റി 6300 പ്രൊസസറുള്ള സൂപ്പർ സീ എക്സ് ഫോണിൽ 5000 MAh ബാറ്ററിയാണുള്ളത്. ഒറ്റച്ചാർജിൽ ഒന്നര ദിവസം വരെ ബാറ്ററി ശേഷി കമ്പനി അവകാശപ്പെടുന്നു. അരമണിക്കൂറിൽ 50 ശതമാനം ചാർജ് നൽകുന്ന 33 വാട്ടിൻ്റെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി ചാർജറും കൂടെ നൽകുന്നു.
- വശത്തായി ഫിംഗർ പ്രിൻ്റ് സെൻസറാണ് മറ്റൊരു പ്രത്യേകത.
9,999 രൂപയിൽ തുടക്കം
4GB + 128GB ശേഷിയുള്ള അടിസ്ഥാന മോഡലിന് 9,999 രൂപയും 6GB + 128GB മോഡലിനി 10,999 രൂപയും 8GB+128GB മോഡലിന് 11,999 രൂപയുമാണ് വില. ആയിരം രൂപയുടെ ഡിസ്കൗണ്ട് ഉപഭോക്താക്കൾക്ക് ആമസോൺ ഓഫർ ചെയ്യുന്നുണ്ട്. കാർബൺ ബ്ലാക്ക്, കോസ്മിക് ഗ്രീൻ, ലൂണാർ ബ്ലൂ നിറങ്ങളിൽ സൂപ്പർ സീ എക്സ് ഫോണുകൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.