ഇന്നത്തെ ഡിജിറ്റൽ ലോകത്ത് സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. എന്നാൽ ഇത്തരത്തിൽ ഡാറ്റകൾ ചോരാതിരിക്കുക എന്നത് വളരെ പ്രധാനവുമാണ്. സാധാരണ പൗരനായാലും ഉയർന്ന സുരക്ഷാ മേഖലയിൽ ജോലി ചെയ്യുന്നവർക്കായാലും ഒരു പോലെ സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഫോണുകൾ ഇന്ന് ലഭ്യമാണ്. സ്വകാര്യ വിവരങ്ങൾ സുരക്ഷിതമായി വയ്ക്കാനും അവ സംരക്ഷിക്കാനുമായി പ്രത്യേകം തയാറാക്കിയവയാണ് ഇത്തരം ഫോണുകൾ. അത്തരത്തിലുള്ള ഫോണുകൾ പരിചയപ്പെടാം.
ബ്ലാക്ക് ഫോൺ2:
സ്വകാര്യതയ്ക്ക് വളരെ പ്രധാന്യം നൽകുന്നവർക്ക് വേണ്ടി നിർമിച്ചതാണ് ബ്ലാക്ക് ഫോൺ. ആൻഡ്രോയ്ഡ് അടിസ്ഥാനമാക്കിയുള്ള സൈലന്റ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ഇവ എല്ലാ ട്രാക്കിങ് , ഷെയറിങ് സംവിധാനങ്ങളെയും നീക്കം ചെയ്യുന്നു. എൻക്രിപ്റ്റഡ് കോളുകളും സുരക്ഷിതമായ മെസേജിങ് സംവിധാനവുമാണ് ഇതിനുള്ളത്.
ബോയിങ് ബ്ലാക്ക്;
സൈനിക ആവശ്യങ്ങൾക്കും ഗവൺമെൻറിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കുമാണ് ഈ ഫോൺ നിർമിച്ചിട്ടുളളത്. ആരെങ്കിലും ഹാക്ക് ചെയ്യാൻ ശ്രമിച്ചാൽ സ്വയം ഡാറ്റകൾ നശിപ്പിച്ചു കളയുന്ന സംവിധാനമാണ് ഇതിനുള്ളത്. അതുകൊണ്ട് തന്നെ ഫോണിലെ വിവരങ്ങൾ ഹാക്കർമാരിൽ നിന്നും പൂർണമായും സുരക്ഷിതമായിരിക്കും.
സിറിൻ ലാബ് ഫിന്നി;
ബ്ലാക്ക് ചെയ്ൻ ടെക്നോളജി ഉപയോഗിച്ചാണ് ഈ ഫോൺ നിർമിച്ചിരിക്കുന്നത്. ഇതിൽ കോൾഡ് സ്റ്റോറേജ് വാലറ്റും സൈബർ പ്രൊട്ടക്ഷൻ ലെയറും ഉണ്ട്. പ്രൈവറ്റ് കമ്യൂണിക്കേഷനുള്ള സംവിധാനവും ഇതിൽ ലഭ്യമാണ്. ക്രിപ്റ്റോ കറൻസി മേഖലയിൽ പ്രവർത്തിക്കുന്നവർ ഇത്തരം ഫോണുകളാണ് തിരഞ്ഞെടുക്കാറ്.
പ്യൂരിസം ലിബ്രെൻ5;
ലിനക്സ് കേന്ദീകൃതമായി പ്രവർത്തിക്കുന്ന ഈ ഫോൺ ഉപയോക്താക്കൾക്ക് ഉയർന്ന ഡാറ്റാ സുരക്ഷ പ്രധാനം ചെയ്യുന്നു. നമുക്കാവശ്യമുള്ളപ്പോൾ വൈഫൈയും കാമറയും ഓഫ് ചെയ്യാനുള്ള ഹാർഡ് വെയർ സ്വിച്ച് ഇതിലുണ്ടായിരിക്കും.
പിക്സൽ ഫോണിലെ ഗ്രാഫീൻ ഓപ്പറേറ്റിങ് സിസ്റ്റം;
പിക്സൽ ഫോണുകളിൽ ഡാറ്റാ സുരക്ഷ വർധിപ്പിക്കാനായി ഗ്രാഫീൻ ഓപ്പറേറ്റിങ് സിസ്റ്റം പ്രത്യേകം ഇൻസ്റ്റാൾ ചെയ്യാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.