​​ഹലോ... സുഖ്റാമേ..! ഇന്ത്യയുടെ ആദ്യ ​മൊബൈൽ ഫോൺ വിളിക്ക് 30 വയസ്സ്

ന്യൂഡൽഹി: 1995 ജൂലായ് 31... പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ കൊൽക്കത്തയിലെ ഓഫീസായ റൈറ്റേഴ്സ് ബിൽഡിങ്ങിൽ നിന്നും ജ്യോതി ബസുവി​ന്റെ ഫോൺ സന്ദേശം ന്യൂഡൽഹിയിലെ സഞ്ചവർ ഭവനിലേക്ക് കേന്ദ്ര ടെലികോം മ​ന്ത്രി സുഖ്റാമിന് തേടിയെത്തി.. വിശേഷങ്ങൾ ചോദിച്ചുകൊണ്ടുള്ള ആ ഫോൺ ​വിളിക്ക് 30 വയസ്സിന്റെ യുവത്വം. ഒപ്പം വിവരസാ​ങ്കേതിക രംഗത്തെ വിപ്ലവമായ മൊബൈൽ ഫോൺ ഇന്ത്യയിലും ബെല്ലടിച്ച് തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിടുന്നു.
കമ്പി തപാലിലും, ശേഷം ലാൻഡ്ലൈൻ ഫോണുകളിലും മാത്രമൊതുങ്ങിയ ആശയ വിനിമയ കൈമാറ്റത്തെ പോക്കറ്റിലൊതുങ്ങുന്ന കൊച്ചു മൊബൈൽ ഫോണിലേക്ക് മാറ്റിയതി​ന്റെ ചരിത്ര നിമിഷത്തിന്റെ ഓർമകൾ പങ്കുവെക്കുകയാണ് ഇന്ത്യയുടെ ടെക് ലോകം.

വിവരസാ​ങ്കേതിക രംഗത്തെ വിപ്ലവമായി അവതരിപ്പിച്ച മൊബൈൽ ഫോണിന്റെ ഇന്ത്യയിലെ ഉദ്ഘാടനമായിരുന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും കേന്ദ്ര ടെലികോം മന്ത്രിയും തമ്മിലെ ആദ്യ സംഭാഷണം.

തുടക്കം മോദി ടെൽസ്ട്രാ

ഇന്ത്യൻ വംശജനായ സിംഗപ്പൂർ വ്യവസായി ഭുപേന്ദ്രകുമാർ മോദിയുടെ നേതൃത്വത്തിലുള്ള ‘മോദി ടെൽസ്ട്ര’ എന്ന ടെക് കമ്പനിയായിരുന്നു ഇന്ത്യയിലേക്ക് ആദ്യ മൊബൈൽ നെറ്റ്‍വർക് അവതരിപ്പിക്കുന്നത്. മോഡി ടെൽസ്ട്ര ഉൾപ്പെടെ എട്ട് കമ്പനികൾക്ക് രാജ്യത്തെ സെല്ലുലാർ സർവീസിന് ലൈസൻസ് നൽകിയത്. നാല് മെട്രോ നഗരങ്ങളിൽ രണ്ട് ​കമ്പനികൾ എന്ന നിലയിൽ ലൈസൻസ് നൽകി.

ഡൽഹിയിലും കൊൽക്കത്തയിലുമായി 2ജി സാ​ങ്കേതിക വിദ്യയിൽ അവതരിപ്പിച്ചുകൊണ്ട് മോഡി ടെൽസ്ട്ര ഇന്ത്യയുടെ ആദ്യ ​മൊബൈൽ ഫോൺ കോളിന് വഴിയൊരുക്കി. ഉയർന്നു നിൽക്കുന്ന ആന്റിനയും, കൊച്ചു ഡിസ്​േപ്ലയും, കീപാഡുമെല്ലാം അടങ്ങുന്ന നോകിയ ഫോൺ വഴിയായിരുന്നു 30 വർഷം മുമ്പത്തെ ആ ചരിത്ര സംഭാഷണം. 

1995 ജൂലായ് 31ന് ഇന്ത്യയിലെ മൊബൈൽ ഫോൺ സേവനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസു മൊബൈൽഫോണിൽ സംസാരിക്കുന്നു

ഇൻകമിങ് കാളിന് 16 രൂപ..​!

നമ്മുടെ ഫോണിലേക്കൊരും കാൾ വന്നാലും കാശ് പോകുന്ന കാലം. ഇന്നത് കേട്ടാൽ മൂക്കത്ത് വിരൽവെക്കും. മൊബൈൽ ഫോണിൽ ഒരു ​കാൾ സ്വീകരിക്കാൻ 8.40 രൂപ. തിരക്കേറിയ സമയങ്ങളിൽ ഇത് 16 മുതൽ 24 രൂപവരെയായും ഉയർന്നു. ഇൻകമിങ്ങിനും ഔട്ഗോയിങ്ങിനും വലിയ ചാർജ് ഈടാക്കിയതിനാൽ ​മൊബൈൽ ഫോൺ ഉപയോഗം അത്യാഡംഭരമായ ഒന്നായേ ആ തലമുറ കണക്കാക്കിയുള്ളൂ.

മഹാനഗരങ്ങളിലെ കോടീശ്വരന്മാരുടെ പോക്കറ്റിലും ബാഗിലും മാത്രം കാണുന്ന അത്ഭുത വസ്തുവായി ഫോൺ മാറി. അതേസമയം, അതിവേഗത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കും മൊബൈൽ ഫോൺ ലോകം സാക്ഷ്യം വഹിച്ചു. ബി.പി.എൽ ടെലകോം, മാക്സ് ടച്ച്, എയർടെൽ ആയി മാറിയ ഭാരതി സെല്ലുലാർ, സ്റ്റെർലിങ്, ഉഷ മാർടിൻ, സ്കൈസെൽ എന്നിവയായിരുന്നു സർവീസ് ലൈസൻസ് നേടിയ മറ്റു കമ്പനികൾ.

ഹച്ച്, ഐഡിയ, ബി.എസ്.എൻ.എൽ എന്നിവക്കു പിന്നാലെ റിലയൻസും രംഗത്തെത്തിയതോടെ ഇന്ത്യയുടെ മൊബൈൽ സെല്ലുലാർ സേവനരംഗം അതിവേഗത്തിൽ മാറി. 2ജി നെറ്റ്‍വർക് ദേശ വ്യാപകമായി വികസിപ്പിച്ചതോടെയാണ് മൊബൈൽ ഫോൺ കൂടുതൽ സ്വീകാര്യതയുള്ള ആശയവിനിമയ ഉപാധിയായി മാറുന്നത്. അതോടൊപ്പം മൊബൈൽ ഫോൺ സാ​ങ്കേതിക വിദ്യയും ഡിസൈനും അതിവേഗത്തിൽ മാറിമറിഞ്ഞു. ബി.എസ്.എൻ.

2008ലായിരുന്നു നെറ്റ്‍വർക് ശേഷി വർധിപ്പിച്ചുകൊണ്ട് 3ജി അവതരിപ്പിക്കുന്നത്. 2010-12ഓടെ ഫോർജിയും വേഗതയും സ്വീകാര്യതയും വർധിപ്പിച്ചുകൊണ്ട് വ്യാപിച്ചു. ബി.എസ്.എൻ.എലി​ന്റെ പിറവിയും മൊബൈൽ ഫോണിനെ ജനകീയമാക്കി. ടെലഫോൺ എക്സ്ചേഞ്ചുകൾക്ക് മുന്നിൽ വരി നിന്ന് ബി.എസ്.എൻ.എൽ സിമ്മുകൾ സ്വന്തമാക്കിയതും, 2000 രൂപ വരെ നൽകി സിം വാങ്ങിയതുമെല്ലാം രണ്ടു പതിറ്റാണ്ട് മുമ്പത്തെ ഓർമകളായി തലമുറകളിലുണ്ടാവും.

മൊബൈൽ നെറ്റ്വർക്ക് പിറവിക്കു പിന്നാലെ 1995 ആഗസ്റ്റ് 15നാണ് വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ് വഴിയായിരുന്നു ഇന്റർനെറ്റ് സേവനം ആദ്യമായി പൊതുജനങ്ങളിലേക്കെത്തുന്നത്. സെക്കൻഡിൽ 9.5 കെ.ബി വേഗമുള്ള ഇന്റർനെറ്റിന് ഈടാക്കിയത് 250 മണിക്കൂറിന് 5000 രൂപവരെ. വാണിജ്യആവശ്യങ്ങൾക്കുള്ള ഇന്റർനെറ്റിന് മൂന്നിരട്ടിവരെ ഉയർന്നു.

ജിയോ സൃഷ്ടിച്ച വിപ്ലവം; ത്രീജി ടു ഫൈവ് ജി

ത്രീജിയും ഫോർജിയും രാജ്യത്ത് സജീവമായി മൊബൈൽ ഫോൺ ആഡംഭര വസ്തു എന്നതിൽ നിന്നും അവശ്യവസ്തുവായി മാറിത്തുടങ്ങി. താരിഫ് നിരക്കിലെ കുറവും, ഡാറ്റ ലഭ്യതയും നെറ്റ്‍വർക് ശേഷിയുടെ വ്യാപനവുമായിരുന്നു പ്രധാനം. ഇതോടൊപ്പമായിരുന്നു ഫോർ ജി വേഗതയും, ഏറ്റവും കുറഞ്ഞ നിരക്കിൽ ഡാറ്റയുമായി റിലയൻസ് ജിയോയുടെ കടന്നുവരവ്. ടെലകോം മേഖല അടക്കി ഭരിച്ച വമ്പൻ സർവീസ് ദതാക്കൾക്കു വരെ താരിഫ് കുറച്ച് പിടിച്ചുനിൽക്കാൻ പോരാടേണ്ടി വന്നത് രാജ്യത്തെ സാധാരണക്കാർക്ക് സൗകര്യമായി മാറി. കേന്ദ്രത്തിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതികളുടെ ചുവടുപിടിച്ചായിരുന്നു ഈ മാറ്റം. 2017-19ഓടെ ഗ്രാമീണ മേഖലകളിലേക്ക് കൂടി സേവനം വ്യാപിപ്പിച്ചു. 2020ലെ കോവിഡ് വ്യാപനം ​മൊബൈൽ-ടെലികമ്യുണിക്കേഷൻ വിപ്ലവത്തിന് അതിവേഗതയും നൽകി. 2022ലാണ് രാജ്യത്ത് ആദ്യമായി ഫൈവ് ജി സേവനം ആരംഭിക്കുന്നത്. പ്രമുഖ നഗരങ്ങളിൽ ആരംഭിച്ച ഫൈവ് ജി ചുരുങ്ങിയ കാലത്തിനുള്ളിൽ കൂടുതൽ ഇടങ്ങളിലെത്തുകയാണ്. ഈവർഷത്തോടെ രാജ്യത്തിന്റെ 85 ശതമാനം മേഖലകളിലുമെത്തുമെന്നാണ് ​പ്രതീക്ഷ.ഇന്ന് ലോകത്തെ തന്നെ ഏറ്റവും വലിയ ടെലികമ്യുണിക്കേഷൻ ​ശൃംഖലയുള്ള രാജ്യമായി ഇന്ത്യമാറി. ഫോൺ ഉപയോക്താക്കളുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനം. 2024 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം 119 കോടിയാണ് ഫോൺ ഉപയോക്താക്കൾ.

Tags:    
News Summary - 30th anniversary of India’s first mobile phone call on 31st July 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.