ഷുവേബ 01
ലോകത്താദ്യമായി ഒരു എ.ഐ റോബോട്ട് വിദ്യാർഥിയായി എത്തിയിരിക്കുകയാണ്. ചൈനയിലാണ് സംഭവം. ഷുവേബ 01 (Xueba 01) എന്ന് പേരുള്ള എ.ഐ റോബോട്ടിന് ഷാങ്ഹായ് തിയറ്റര്‍ അക്കാദമി (എസ്.ടി.എ) യാണ് നാല് വര്‍ഷത്തെ നാടകം, സിനിമ വിഷയങ്ങളിലെ പിഎച്ച്.ഡി പ്രോഗ്രാമില്‍ പ്രവേശനം നല്‍കിയിരിക്കുന്നത്.
ഇത് ആദ്യമായാണ് ഒരു റോബോട്ട് പൂര്‍ണതോതില്‍ പിഎച്ച്.ഡി വിദ്യാര്‍ഥിയായി മാറുന്നത്. ഷാങ്ഹായ് സയന്‍സ് ആൻഡ് ടെക്‌നോളജി സര്‍വകലാശാലയാണ് ഷുവേബ 01 വികസിപ്പിച്ചത്. ജൂലൈ 27ന് ലോക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോണ്‍ഫറന്‍സില്‍ വെച്ചാണ് ഷുവേബയുടെ പിഎച്ച്.ഡി പ്രവേശനം അക്കാദമി പ്രഖ്യാപിച്ചത്.
പരമ്പരാഗത ചൈനീസ് നാടകമാണ് ഷുവേബയുടെ ഗവേഷണ വിഷയം. ഷാങ്ഹായില്‍ നിന്നുള്ള കലാകാരനായ യാങ് ക്വിങ്കിങ് ആണ് ഷുവേബയുടെ ഗൈഡ്. ആളുകളുമായി നേരിട്ട് ആശയവിനിമയം നടത്താൻ സാധിക്കുന്ന ഷുവേബ സ്റ്റേജ് പെര്‍ഫോമന്‍സ്, തിരക്കഥാരചന, സെറ്റ് ഡിസൈന്‍ തുടങ്ങിയവയെല്ലാം ഗവേഷണ കാലയളവിൽ പഠിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.