ഈ നമ്പറുകളിൽനിന്ന് കോളുകൾ വരുന്നുണ്ടോ, എടുക്കരുത്; മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡൽഹി: വ്യാജ കോളുകളും എസ്.എം.എസുകളും തടയുന്നതിനായി കഴിഞ്ഞ വർഷം ട്രായ് (ടെലികോം റെഗുലോറ്ററി അതോറിറ്റി) പുതിയ നയം നടപ്പിലാക്കി. അതാത് നെറ്റുവര്‍ക്കര്‍ക്കുകള്‍ തന്നെ ഇത്തരം നമ്പറുകളില്‍ നിന്ന് വരുന്ന സന്ദേശങ്ങളും കോളുകളും തടയുന്നുണ്ട്. ഇതിനുവേണ്ടി പല ടെലികോം ഓപ്പറേറ്റർമാരും എ.ഐ അധിഷ്ഠിത സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇത്തരം സംവിധാനങ്ങളിലൂടെ എല്ലാ മാസവും ദശലക്ഷക്കണക്കിന് കോളുകൾ ബ്ലോക്ക് ചെയ്യപ്പെടുന്നുണ്ടെന്നുള്ള ഡാറ്റ എയർടെൽ പുറത്തുവിട്ടിരുന്നു.

ആളുകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി സർക്കാർ നിരന്തരം ശ്രമിക്കുന്നുണ്ടെങ്കിലും ജനങ്ങളിൽ ഒരു വലിയ വിഭാഗവും സൈബർ തട്ടിപ്പിന് ഇരകളാകുന്നത് തുടരുന്നു. വി.ഒ.ഐ.പി (വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ) അല്ലെങ്കിൽ ഇന്റർനെറ്റ് അധിഷ്ഠിത ഫോൺ കോളുകൾ ഉപയോഗിച്ചുള്ള സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നുവെന്നാണ് റിപ്പോർട്ട്.

തായ്‌ലൻഡിലെ ടെലികോം റെഗുലേറ്ററി ബോഡിയായ എൻ.ബി.ടി.സി പ്രകാരം വി.ഒ.ഐ.പി കോളുകൾ +697, +698 എന്നീ നമ്പറുകളിലാണ് ആരംഭിക്കുന്നത്. അതിനാൽ ഈ നമ്പറിൽ തുടങ്ങുന്ന അന്താരാഷ്ട്ര നമ്പറിൽനിന്ന് കോൾ വന്നാൽ അവ അവഗണിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു. വി.ഒ.ഐ.പി ഉപയോഗിച്ച് നടത്തുന്ന കോളുകൾ കണ്ടെത്തുന്നത് വളരെ പ്രയാസകരണ്. വി.പി.എൻ ഉപയോഗിക്കുന്നതിലൂടെ ഹാക്കർമാരുടെ ഉറവിടം കണ്ടെത്തുന്നതിന് കഴിയില്ല. ഓൺലൈൻ തട്ടിപ്പുകൾക്കോ മാർക്കറ്റിങ് ആവശ്യങ്ങൾക്കോ വേണ്ടിയാണ് ഇത്തരം കോളുകൾ ഉപയോഗിക്കുന്നത്. അതിനാൽ ഇത്തരം നമ്പറുകളിൽ നിന്ന് വരുന്ന നമ്പർ ബ്ലോക്ക് ചെയ്യാനും കോളിന് മറുപടി നൽകിയാൽ വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കാനും സർക്കാർ നിർദേശിക്കുന്നു.

ഇതിനെതിരെയുള്ള ബോധവൽക്കരണത്തിനായി സർക്കാർ ഒരു പോർട്ടൽ തയാറാക്കിയിട്ടുണ്ട്. ഇന്റർനെറ്റ് ഉറവിടങ്ങളിൽ നിന്നോ അന്താരാഷ്ട്ര നമ്പറുകളിൽ നിന്നോ വരുന്ന കോളുകൾ സംബന്ധിച്ച് എല്ലാവരും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. സർക്കാരിന്റെ ചക്ഷു പോർട്ടൽ വഴിയോ ആപ്പ് വഴിയോ ഇത്തരം വ്യാജ കോളുകളും സന്ദേശങ്ങളും റിപ്പോർട്ട് ചെയ്യാം.

Tags:    
News Summary - Government warning for Beware of calls from these numbers to prevent falling victim to scams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.