എ.ഐ തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും വർധിപ്പിക്കും; വീണ്ടും മുന്നറിയിപ്പുമായി എ.ഐ ഗോഡ് ഫാദർ

നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുമായി വീണ്ടും എത്തിയിരിക്കുകയാണ് എ.ഐ ഗോഡ് ഫാദർ ജെഫ്രി ഹിന്റൺ. എ.ഐ വരുമാന അസുന്തിലതാവസ്ഥ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറയുന്നു. ജനറേറ്റീവ് എ.ഐ ഭാവിയിൽ സമ്പന്നരെ കൂടുതൽ സമ്പന്നരാക്കുന്നതാണ് ഇതിന് കാരണം. ഇതിന്‍റെ ഫലമായി സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വർധിക്കുന്നതിന് ഇത് കാരണമാകുന്നു. ഇത് അധികാര അസുന്തലിതാവസ്ഥയിലേക്കും നയിക്കുന്നു.

വരും തലമുറയെ എ.ഐ എങ്ങനെ പുനർനിർമിക്കും എന്ന വിഷയത്തിൽ ഹിന്റൺ ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഇവയെക്കുറിച്ച് സംസാരിച്ചത്. 'ഇന്ന് നിർമിക്കപ്പെടുന്ന സംവിധാനങ്ങൾ വെറും ശക്തമായ ഉപകരണങ്ങൾ മാത്രമല്ല, നിലവിലുള്ള സമൂഹങ്ങൾ തയ്യാറാകാത്ത വിധത്തിൽ സമ്പദ്‌വ്യവസ്ഥയെ പരിവർത്തനം ചെയ്യാൻ കഴിവുള്ള ശക്തികളാണിവ. ഭാവിയിൽ തൊഴിൽ നഷ്ടങ്ങൾ മാത്രമല്ല എ.ഐ സൃഷ്ടിക്കുന്നത് സാമ്പത്തിക അസമത്വം വർധിപ്പിക്കുകയും ചെയ്യും. സമ്പന്നർ കൂടുതൽ സമ്പന്നരാകുകയും ദരിദ്രർ കൂടുതൽ താഴേക്ക് തള്ളപ്പെടുകയും ചെയ്യും- ഹിന്‍റൺ പറയുന്നു.

തൊഴിലാളികൾക്ക് പകരമായി സമ്പന്നർ എ.ഐ ഉപയോഗിക്കുന്നതിലൂടെ ലാഭത്തിൽ വലിയ വർധനവുണ്ടാവും. ഇവയെല്ലാം എ.ഐ-യുടെ തെറ്റല്ല, അത് മുതലാളിത്ത വ്യവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമ്പത്തിക തകർച്ച മാത്രമല്ല ഹിന്ണെ‍റ ആശങ്കപ്പെടുത്തുന്നത്. ഇതിനു മുമ്പും എ.ഐയുമായി ബന്ധപ്പെട്ട് നിരവധി മുന്നറിയിപ്പുകൾ ഹിന്‍റൺ നൽകിയിട്ടുണ്ട്. നിർമിത ബുദ്ധി ഉടൻതന്നെ സ്വന്തമായി സ്വകാര്യ ഭാഷ വികസിപ്പിച്ചേക്കാമെന്നും അങ്ങനെ സംഭവിച്ചാൽ അതിന്‍റെ ഡെവലപ്പർമാർക്ക് പോലും അത് മനസിലാക്കാൻ കഴിയില്ലെന്നും അത് അപകടകരമായ

സാഹചര്യത്തിലേക്ക് വഴി ഒരുക്കുമെന്നും അദ്ദേഹം നേരത്തെ ചൂണ്ടികാണിച്ചിരുന്നു. ഭാവിയിൽ മനുഷ്യന്റെ ബുദ്ധിശക്തിയെ മറികടക്കാൻ എ.ഐക്ക് സാധിക്കും. ഈ സംവിധാനങ്ങൾ മനുഷ്യരേക്കാൾ വളരെ മികച്ചതായിക്കഴിഞ്ഞാൽ അവയെ നിയന്ത്രിക്കുക അസാധ്യമാണെന്ന് അദ്ദേഹം വാദിക്കുന്നു.

മാതൃസഹജമായ സഹജാവബോധത്തോടെ ഡെവലപ്പർമാർ എ.ഐ നിർമിക്കണമെന്ന് അദ്ദേഹം നിർദേശിക്കുന്നു. അങ്ങനെചെയ്താൽ യന്ത്രങ്ങൾ മനുഷ്യരെ അവരുടെ കുട്ടികളെപ്പോലെ പരിഗണിക്കുകയും അങ്ങനെ അവർക്ക് ദോഷം വരുത്താതിരിക്കുകയും ചെയ്യും.

Tags:    
News Summary - AI godfather Geoffrey Hinton warns AI will create massive unemployment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.