സാൻഫ്രാൻസിസ്കോ: ഓപ്പൺ എ.ഐയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയുടെ പ്രവർത്തനം നിശ്ചലം. ആഗോളതലത്തിൽ ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാകുന്നില്ലെന്ന് റിപ്പോർട്ട്. ഓൺലൈൻ വെബ്സൈറ്റായ ഡൗൺഡിറ്റക്ടർ പ്രകാരം 3400 പേരാണ് ചാറ്റ്ജിപിടിയിൽ പ്രശ്നമുണ്ടെന്ന് പരാതി നൽകിയത്. യു.എസിലാണ് പ്രധാനമായും പ്രശ്നം കണ്ടെത്തിയത്.
ചാറ്റ്ഹിസ്റ്ററി ലോഡ് ചെയ്യാൻ സാധിക്കുന്നില്ലെന്നും അപ്രതീക്ഷിതമായി ആപിൽ നിന്നും ഇറർ മെസേജ് വരികയാണെന്നും ആളുകൾ പരാതിപ്പെടുന്നു. 82 ശതമാനം ഉപഭോക്താക്കളും ചാറ്റ്ജിപിടിയിലെ പ്രശ്നം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വെബ്സൈറ്റിലാണ് കൂടുതൽ തകരാറുകൾ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ചാറ്റ്ജിപിടിയുടെ പണിമുടക്കിൽ പ്രതികരണവുമായി ഓപ്പൺ എ.ഐ രംഗത്തെത്തി. തകരാർ കണ്ടെത്തിയെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു. സർവീസ് സ്റ്റാറ്റസ് പേജിലാണ് ചാറ്റ്ജിപിടി ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
നേരത്തെയും സമാനമായ രീതിയിൽ ചാറ്റ്ജിപിടി പണിമൂടക്കിയിരുന്നു. 2025 ജനുവരിയിലായിരുന്നു ആഗോളവ്യാപകമായി ചാറ്റ്ജിപിടി പണിമുടക്കിയത്. മണിക്കൂറുകൾക്കകം തന്നെ സേവനം പുനഃസ്ഥാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.