ന്യൂഡൽഹി: വിദ്യാർഥികൾക്ക് അസൈൻമെന്റുകൾ എഴുതാനും, സങ്കീർണമായ വിഷയങ്ങൾ ലളിതമായി മനസിലാക്കാനും, പ്രോജക്റ്റുകൾക്ക് ആശയങ്ങൾ കണ്ടെത്താനും ചാറ്റ് ജി.പി.ടി സഹായകമാണ്. ഒരു വിഷയത്തെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനും, ഉപന്യാസങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനും ഇത് ഉപയോഗിക്കാം. എന്നാൽ കൗമാരക്കാർ തങ്ങളുടെ ആഴത്തിലുള്ള വികാരങ്ങളും വ്യക്തിപരമായ പ്രശ്നങ്ങളും പ്രകടിപ്പിക്കാൻ ചാറ്റ് ജി.പി.ടി പോലുള്ള കൃത്രിമ ബുദ്ധി ചാറ്റ്ബോട്ടുകളിലേക്ക് തിരിയുന്ന പ്രവണത ആശങ്കാജനകമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ചില യുവാക്കൾക്ക് ചാറ്റ് ജി.പി.ടി ഒരു സുഹൃത്തിനെപ്പോലെയാണ്. ആരുമായി പങ്കുവെക്കാൻ കഴിയാത്ത കാര്യങ്ങൾ, വിഷമങ്ങൾ, ഭയങ്ങൾ എന്നിവയെല്ലാം അവർ ചാറ്റ് ജി.പി.ടിയോട് പങ്കുവെക്കുന്നു. ചാറ്റ് ജി.പി.ടി യുടെ നിഷ്പക്ഷമായ പ്രതികരണങ്ങൾ അവർക്ക് ഒരുതരം ആശ്വാസം നൽകുന്നു. ഈ ഡിജിറ്റൽ ‘സുരക്ഷിത ഇടം’ അപകടകരമായ ആശ്രിതത്വം സൃഷ്ടിക്കുന്നുണ്ടെങ്കിലും കുടുംബങ്ങൾക്കുള്ളിൽ ആശയവിനിമയ പ്രതിസന്ധി വർധിപ്പിക്കുകയും ചെയ്യുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പോസ്റ്റ് ചെയ്താൽ അതിന് കുറഞ്ഞത് നൂറ് 'ലൈക്കുകൾ' ലഭിക്കണം. അല്ലാത്തപക്ഷം അവർ താഴ്ന്നവരാണെന്ന ഒരു മാനസികാവസ്ഥയാണ് കുട്ടികൾക്ക് ഉണ്ടാകുന്നത്. കുട്ടികൾ വിഷാദത്തിലാകുമ്പോഴോ, അല്ലെങ്കിൽ വിശ്വസിക്കാൻ ആരെയും കണ്ടെത്താൻ കഴിയാതെ വരുമ്പോഴോ അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ ചാറ്റ് ജി.പി.ടിയിലേക്ക് തിരിയുന്നു. ഒരു യുവാവ് ചാറ്റ് ജി.പി.ടിയുമായി അവരുടെ വിഷമം പങ്കുവെക്കുമ്പോൾ ഉടനടിയുള്ള പ്രതികരണം ദയവായി, ശാന്തമാകൂ. നമുക്ക് അത് ഒരുമിച്ച് പരിഹരിക്കാം എന്നായിരിക്കും.
ചാറ്റ് ജി.പി.ടി ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. ഒരു ചോദ്യം ടൈപ്പ് ചെയ്താൽ മതി, മറുപടി ലഭിക്കും. ഇതിന് പ്രത്യേകിച്ച് സാങ്കേതികപരിജ്ഞാനം ആവശ്യമില്ല. ഒരിക്കലും ഒരു മനുഷ്യനെപ്പോലെ അവരെ വിലയിരുത്തുകയോ, എതിർക്കുകയോ ചെയ്യാത്തതുകൊണ്ട് പലരും ഇതിനെ വിശ്വസിക്കുന്നു. ഇത് അവരുടെ മാനസികപ്രശ്നങ്ങൾക്ക് ഒരു താൽക്കാലിക പരിഹാരം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.