മലപ്പുറം: ഓണാവധി കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും കൂടെ അടിച്ചുപൊളിക്കാൻ ആഗ്രഹിക്കാത്ത ഏതെങ്കിലും മലയാളികൾ ഉണ്ടാവുമോ? എങ്കിലിതാ ചെലവ് ചുരുക്കി ആനവണ്ടിയിൽ ബജറ്റ് ടൂറിസം സെൽ നിങ്ങളെ കാത്തിരിക്കുന്നു. മലപ്പുറം, നിലമ്പൂർ ഡിപ്പോകളിൽനിന്ന് വ്യത്യസ്ത പാക്കേജുകളിലായി വെവ്വേറെ ഷെഡ്യൂൾ കെ.എസ്.ആർ.ടി.സി ഒരുക്കുന്നുണ്ട്. ചില പാക്കേജുകളിൽ ഭക്ഷണവും താമസവും ക്യാമ്പ് ഫയറും ഉൾപ്പെടുന്നു.
ഇരു ഡിപ്പോകളിൽനിന്ന് ആഗസ്റ്റ് 28നാണ് യാത്ര ആരംഭിക്കുന്നത്. നിലമ്പൂരിൽനിന്ന് സെപ്റ്റംബർ 28 വരെയും മലപ്പുറത്തുനിന്ന് സെപ്റ്റംബർ ഏഴു വരെയുമാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. സൈലന്റ് വാലിയും ആലപ്പുഴ വേമ്പനാട്ടുകായലിൽ ഹൗസ് ബോട്ട് യാത്രയും കക്കാടംപൊയിൽ എന്ന മിനി ഗവിയും പാക്കേജിൽ ഉൾപ്പെടുന്നു. ആഗസ്റ്റ് 30ന് മലപ്പുറം ഡിപ്പോയിൽനിന്ന് നെഹ്റു ട്രോഫി വള്ളംകളി കാണാൻ അവസരമൊരുക്കുന്നു. നെല്ലിയാമ്പതി ചുരം കയറി പോത്തുണ്ടി ഡാമും അടവി-ഗവി-പരുന്തുമ്പാറ റൂട്ടും പാക്കേജിലുണ്ട്.
മലപ്പുറം ഡിപ്പോയിൽനിന്ന് വിവിധ ജില്ലകളിലെ വിനോദ കേന്ദ്രങ്ങളിലേക്ക് സ്പെഷൽ പാക്കേജുകളുണ്ട്. ആഗസ്റ്റ് 28ന് മൈസൂരുവിലേക്കാണ് (1250 രൂപ-ഒരു ദിവസം) യാത്ര. 29ന് ഓക്സി വാലി-സൈലന്റ് വാലിയിലേക്കും (2160-ഒരു ദിവസം) ആലപ്പുഴയിലേക്കും (1790- ഒരു ദിവസം) യാത്രയുണ്ട്. 30ന് മൂന്നാർ (1680- രണ്ട് ദിവസം), നെല്ലിയാമ്പതി (830- ഒരു ദിവസം), നെഹ്റു ട്രോഫി വള്ളംകളി (990-ഒരു ദിവസം), കാസർകോട്-പൊലിയംതുരുത്ത് (2230-രണ്ട് ദിവസം) എന്നിങ്ങനെയാണ് ഷെഡ്യൂളുകൾ.
31ന് മലക്കപ്പാറ (920-ഒരു ദിവസം), അതിരപ്പിള്ളി (1670-ഒരു ദിവസം), കക്കാടംപൊയിൽ (1100-ഒരു ദിവസം). സെപ്റ്റംബർ ഒന്നിന് ക്രൂയിസ് ഷിപ് യാത്ര (3200-ഒരു ദിവസം), മൈസൂരു (1250-ഒരു ദിവസം), ഇല്ലിക്കൽകല്ല് (900- ഒരു ദിവസം), രണ്ടിന് ഗവി (3000-ഒരു ദിവസം), വയനാട് (750-ഒരു ദിവസം), മൂന്നാർ (3420-രണ്ട് ദിവസം). നാലിന് 1670 രൂപക്ക് അതിരപ്പിള്ളിയിലേക്ക് ഒരു ദിവസയാത്ര.
അഞ്ചിന് വാഗമൺ (3480- രണ്ട് ദിവസം). ആറിന് മൂന്നാർ-വട്ടവട (1680-രണ്ട് ദിവസം). അവസാന ദിവസമായ ഏഴിന് ഒരു ദിവസത്തെ രണ്ട് യാത്രകളാണ്. മലക്കപ്പാറ (920), നെഫർറ്റിറ്റി ക്രൂയിസ്ഷിപ് യാത്ര (3860). എന്നിങ്ങനെയാണ് ഷെഡ്യൂൾ ചെയ്ത യാത്രകൾ. ബുക്ക് ചെയ്യാനും അന്വേഷണങ്ങൾക്കും: 9400128856, 8547109115
നിലമ്പൂർ ഡിപ്പോയിൽനിന്നും നിരവധി യാത്രകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 28ന് മലക്കപ്പാറ (1050- ഒരു ദിവസം). 30ന് മാമലക്കണ്ടം-മൂന്നാർ (1780-രണ്ട് ദിവസം), ഓക്സിവാലി-സൈലന്റ് വാലി (2180-ഒരു ദിവസം) യാത്ര. 31ന് മിനി ക്രൂയിസ് ഷിപ് യാത്ര (1940- ഒരു ദിവസം). സെപ്റ്റംബർ ഒന്നിന് കടലുണ്ടി-ബേപ്പൂർ (500-ഒരു ദിവസം), രണ്ടിന് വയനാട് (690-ഒരു ദിവസം), നെല്ലിയാമ്പതി (840-ഒരു ദിവസം). മൂന്നിന് മലക്കപ്പാറ (1050-ഒരു ദിവസം).
ആറിന് മാമലക്കണ്ടം-മൂന്നാർ ട്രിപ്പും (1780-രണ്ട് ദിവസം) ഇല്ലിക്കൽകല്ല് ട്രിപ്പും (1000-ഒരു ദിവസം). ഏഴിന് ക്രൂയിസ് ഷിപ് യാത്ര (1450- ഒരു ദിവസം), നെല്ലിയാമ്പതി (840- ഒരു ദിവസം). 13ന് നാല് യാത്രകളാണുള്ളത്. മൂന്നാർ (1780- രണ്ട് ദിവസം), കാസർകോട് (2250- രണ്ട് ദിവസം), മലക്കപ്പാറ (1050-ഒരു ദിവസം), ഗവി (3200-ഒരു ദിവസം). 14ന് വയനാട് (690-ഒരു ദിവസം), നെല്ലിയാമ്പതി (840-ഒരു ദിവസം).
20ന് ഓക്സിവാലി-സൈലന്റ് വാലി (2180-ഒരു ദിവസം), പഞ്ചപാണ്ഡവ ക്ഷേത്രം (2250- ഒരു ദിവസം). 21ന് നെഫർറ്റിറ്റി ക്രൂയിസ്ഷിപ് യാത്ര (ഒരു ദിവസം). 27ന് മൂന്നാർ (1780-രണ്ട് ദിവസം). അവസാനദിനമായ 28ന് നെല്ലിയാമ്പതിയിലേക്ക് 840 രൂപക്ക് ഒരു ദിവസ യാത്രയുമാണ് പാക്കേജിലുള്ളത്. ബുക്ക് ചെയ്യാനും അന്വേഷണങ്ങൾക്കും: 9447436967, 7012968595, 9495135495.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.