ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ചിറാപ്പുഞ്ചി. മൺസൂൺ ചിറാപ്പുഞ്ചിയെ പച്ചപ്പിന്റെ പറുദീസയാക്കി മാറ്റും. നോഹ്കലികൈ വെള്ളച്ചാട്ടം പോലെയുള്ള അതിമനോഹരമായ വെള്ളച്ചാട്ടങ്ങൾ, മൂടൽമഞ്ഞ് മൂടിയ പ്രകൃതി, ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായ മാവ്‌ലിനോങ്, ദൗകി നദി തുടങ്ങിയ സമീപസ്ഥലങ്ങൾ തുടങ്ങിയവ ചിറാപ്പുഞ്ചിയിലെ മൺസൂണിലെ അതിമനോഹരമായ കാഴ്ചകളാണ്.
മുംബൈയിൽ നിന്നും പുണെയിൽ നിന്നും ഒരു ചെറിയ ഡ്രൈവ് മാത്രമുള്ള ഈ ഇരട്ട ഹിൽ സ്റ്റേഷനുകൾ മൺസൂണിലെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. പച്ചപ്പ് നിറഞ്ഞ കുന്നുകളിലൂടെയുള്ള മനോഹരമായ യാത്രകൾ, ഭൂഷി അണക്കെട്ട്, നിവവധി വെള്ളച്ചാട്ടങ്ങൾ, ഗുഹകൾ, കോട്ടകൾ ഏന്നിവ മൺസൂണിൽ ഈ ഹിൽസ്റ്റേഷനുകളെ അതിമനോഹരമാക്കുന്നു. തണുത്ത കാലാവസ്ഥയും അതിശയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളും സഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ടിരിക്കും.
കാപ്പിത്തോട്ടങ്ങൾ, സമൃദ്ധമായ വനങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയാൽ നിറഞ്ഞ ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ എന്നറിയപ്പെടുന്ന കൂർഗിലെ മൺസൂണിലെ കാഴ്ചകൾ വിവർണതാതീമാണ്. മൂടൽമഞ്ഞുള്ള കാലാവസ്ഥയും സമൃദ്ധമായ പച്ചപ്പും പ്രകൃതിസ്‌നേഹികൾക്ക് ഒരു മികച്ച യാത്രാനുഭവമാണ് നൽകുന്നത്. പ്ലാന്റേഷൻ ടൂറുകൾ, ട്രെക്കിങ്, പ്രാദേശിക കൂർഗി ഭക്ഷണം തുടങ്ങിയവ വിത്യസ്ഥ അനുഭവങ്ങളാണ്.
മൂന്നാറിലെ വിശാലമായ തേയിലത്തോട്ടങ്ങളും കുന്നിൻ പ്രദേശങ്ങളും മഴയക്കാലത്ത് കാഴ്ചകളെ വേറെ ലെവലിലേക്ക് കൂട്ടിക്കൊണ്ട് പോകും. അതുകൊണ്ടുതന്നെ ഈ ഹിൽസ്റ്റേഷന് ദക്ഷിണേന്ത്യയിലെ കശ്മീരെന്നാണ് പേര്. മൺസൂൺ കാറ്റിന്റെ പ്രസന്നമായ പച്ചപ്പ് നിറഞ്ഞ പ്രകൃതിദൃശ്യങ്ങൾ മൂന്നാറിനെ കൂടുതൽ മനോഹരമാക്കുന്നു. വെള്ളച്ചാട്ടങ്ങൾ, ഡാമുകൾ, മൂടൽമഞ്ഞ് മൂടിയ കാഴ്ചകൾ തുടങ്ങിയവ ആസ്വദിക്കുന്നതിനും അനുയോജ്യമായ സ്ഥലമാണിത്.
മൺസൂൺ കാലത്ത് കൻഹയിലെ ഇടതൂർന്ന വനങ്ങൾ ജീവജാലങ്ങളാലും സസ്യജന്തുജാലങ്ങളാലും സമ്പന്നമാണ്. മഴ കൻഹയിലെ തടാകങ്ങളെയും അരുവികളെയും പുനരുജ്ജീവിപ്പിക്കുന്ന കാരണം കടുവകൾ, മാൻ, പക്ഷിമൃഗാദികൾ എന്നിവയുൾപ്പെടെയുള്ള വന്യജീവികളെ കാണാൻ സാധിക്കും. തിരക്കിൽനിന്ന് മാറി സാഹസികത നിറഞ്ഞതും എന്നാൽ ശാന്തവുമായ പ്രകൃതി അനുഭവം പകരുന്ന ഒരു മൺസൂൺ സഫാരിയാണിത്.
‘സത്പുരയുടെ രാജ്ഞി’ എന്നറിയപ്പെടുന്ന പച്മറിയിലെ വെള്ളച്ചാട്ടങ്ങളും ഗുഹകളും മൺസൂണിൽ കൂടുതൽ ആകർഷണമായി മാറും. മഴ നിറഞ്ഞ വനങ്ങളും വിരിഞ്ഞുനിൽക്കുന്ന കാട്ടുപൂക്കളും പ്രകൃതിസ്‌നേഹികളെയും ഫോട്ടോഗ്രാഫർമാരെയും നിരാശരാക്കില്ല. മഴയിൽ നനഞ്ഞ താഴ്‌വരകളുടെ മനോഹരമായ കാഴ്ചകളും വെള്ളച്ചാട്ടങ്ങളും ട്രെക്കിങ്ങും സഞ്ചാരികളെ ഇവിടേക്ക് ആകർഷിച്ചുകൊണ്ടിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.