പെരിന്തൽമണ്ണ: കെ.എസ്.ആർ.ടി.സിയുടെ ഉത്സവ സീസൺ വിനോദ സഞ്ചാര പദ്ധതിക്ക് ഒരുക്കമായി. ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 21 വരെയുള്ള ടൂർ പാക്കേജുകളുടെ പട്ടിക കെ.എസ്.ആർ.ടി.സി പുറത്തിറക്കി. കീശ ചോരാതെ പ്രധാന വിനോദ കേന്ദ്രങ്ങളിൽ ഉല്ലാസത്തിനെത്താവുന്നതാണ് പാക്കേജ്. പരമാവധി ഒരു ദിവസത്തേതാണ് യാത്രകൾ.
രണ്ടു ദിവസം നീളുന്ന യാത്രകളുമുണ്ട്. പുലർച്ചെ അഞ്ചിന് പെരിന്തൽമണ്ണ ഡിപ്പോയിൽനിന്ന് പുറപ്പെടുന്നതാണ് യാത്രാക്രമം. 30ന് മാമലക്കണ്ടം, മൂന്നാർ, ചതുരംഗപ്പാറ ഫാസ്റ്റ് പാസഞ്ചർ ട്രിപ്പ് രണ്ട് ദിവസത്തേക്കാണ്. ഒരാൾക്ക് 1620 രൂപയാണ് നിരക്ക്. ബസ് യാത്രയും ഒരു ദിവസത്തെ ഉച്ചഭക്ഷണവും താമസവും ഇതിൽ വരും. സെപ്റ്റംബർ ആറിനും 27നും ഇതേ സർവിസുണ്ട്.
ആഗസ്റ്റ് 31ന് ഒറ്റ ദിവസത്തെ അതിരപ്പിള്ളി, മലക്കപ്പാറ ഓർഡിനറി ട്രിപ്പിന് 860 രൂപ, സെപ്റ്റംബർ രണ്ടിന് വയനാട് ഓർഡിനറി ട്രിപ്പ് 580 രൂപ, മൂന്നിന് നെല്ലിയാമ്പതി ഓർഡിനറി 740 രൂപ, ഏഴിന് അതിരപ്പിള്ളി, മലക്കപ്പാറ ഓർഡിനറി 860 രൂപ എന്നിങ്ങനെയാണ് പാക്കേജ്. പത്തിന് രാത്രി എട്ടിന് പുറപ്പെടുന്ന ഗവി, പരുന്തുംപാറ രണ്ടു ദിവസത്തെ ഡീലക്സ് ട്രിപ്പിന് 2950 രൂപയാണ് ഒരാൾക്ക്. യാത്ര രാത്രി എട്ടിനായതിനാൽ ഫ്രഷ് അപ്പ് സൗകര്യമാവും ഉണ്ടാവുക.
14ന് പുലർച്ചെ നാലിന് പുറപ്പെടുന്ന ഇല്ലിക്കൽ കല്ല്, ഇലവീഴാപൂഞ്ചിറ, മലങ്കര ഡാം എന്നിവ ഉൾപ്പെടുന്ന ഫാസ്റ്റ് പാസഞ്ചർ ട്രിപ്പിന് 830 രൂപയാണ്. 20ന് പുലർച്ചെ അഞ്ചിന് 580 രൂപക്ക് വയനാട്, 21ന് പുലർച്ചെ അഞ്ചിന് അതിരപ്പിള്ളി, മലക്കപ്പാറ ഓർഡിനറി 860 രൂപ, 28ന് അതിരപ്പിള്ളി, മലക്കപ്പാറ ഓർഡിനറി 860 രൂപ എന്നിങ്ങനെയാണ് മറ്റു സർവിസുകൾ. രണ്ടു ദിവസത്തെ സർവിസുകൾക്ക് ഒരു നേരത്തെ ഉച്ച ഭക്ഷണവും താമസവും ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ബന്ധപ്പെട്ട് ടിക്കറ്റ് രജിസ്റ്റർ ചെയ്ത് സീറ്റ് ഉറപ്പിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഫോൺ: 7560858046.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.