വാഷിങ്ടൻ: ന്യൂയോർക്കിലെ സെൻട്രൽ മാൻഹട്ടനിലുണ്ടായ വെടിവെപ്പിൽ പൊലീസ് ഉദ്യോഗസ്ഥനടക്കം നാലുപേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് 6.30ഓടെയാണ് സംഭവം. 345 പാർക്കവന്യു എന്ന മേൽവിലാസമുള്ള ബഹുനില കെട്ടിടത്തിലാണ് വെടിവെപ്പ് നടന്നത്.
റൈഫിളുമായി കെട്ടിടത്തിൽ പ്രവേശിച്ച അക്രമി ആളുകൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ അക്രമി സ്വയം വെടിയുതിർത്ത് മരിച്ചു. കെട്ടിടത്തിന്‍റെ പരിസരത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും വിശദമായ അന്വേഷണം നടന്നുവരുന്നതായും പൊലീസ് അറിയിച്ചു.
ഇൻവെസ്റ്റ്മെന്‍റ് കമ്പനിയായ ബ്ലാക്സ്റ്റോൺ, കെ.പി.എം.ജി, ഡച്ച് ബാങ്ക്, എൻ.എഫ്.എൽ എന്നിവയുൾപ്പെടെ വിവിധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് വെടിവെപ്പ് നടന്നത്. സന്നദ്ധ സംഘടനയായ ഗൺ വയലൻസ് ആർക്കൈവിന്‍റെ റിപ്പോർട്ട് പ്രകാരം ഈ വർഷം യു.എസിൽ നടക്കുന്ന 254-ാമത്തെ വെടിവെപ്പാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.