ദുബൈ: തിരക്കേറിയ ട്രാമിൽ സഞ്ചരിക്കുന്ന ദുബൈ ഭരണാധികാരിയുടെ ദൃശ്യങ്ങൾ വൈറൽ. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ട്രാമിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ട്രാമിലെ ഭരണാധികാരിയുടെ സഹയാത്രികരിൽ ഒരാൾ പകർത്തിയ ദൃശ്യങ്ങൾ ടിക് ടോക്കിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെക്കുകയും ചെയ്തു.
സാധാരണക്കാർക്കൊപ്പം സാധാരണക്കാരനായി ദുബൈ ഭരണാധികാരി നിൽക്കുന്ന ചിത്രങ്ങളാണ് ആദ്യം പുറത്തുവന്നത്. പിന്നീട് സീറ്റിലിരിക്കു ഭരണാധികാരിയുടെ ചിത്രങ്ങളും വന്നു. ദുബൈയിലെ യാത്ര സൗകര്യങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് അദ്ദേഹത്തിന്റെ ട്രാം യാത്രയെന്നാണ് റിപ്പോർട്ട്.
ഇതിന് മുമ്പും ദുബൈയിലെ പൊതുഗതാഗത സംവിധാനം അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. 2023ൽ ദുബൈ മെട്രോ കാബിനിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. 2014ലാണ് ദുബൈ ട്രാമിന്റെ സർവീസ് തുടങ്ങിയത്. ഇതുവരെ 60 മില്യൺ ആളുകൾ ട്രാമിൽ സഞ്ചരിച്ചുവെന്നാണ് കണക്കുകൾ.
42 മിനിറ്റ് നീണ്ടുനിൽക്കുന്ന സർവീസ് അൽ സൗഫോഹ് സ്റ്റേഷനിൽ നിന്നും ജുമൈറ വരെയാണ് ഉള്ളത്. ഇതിനിടയിൽ 11 സ്റ്റേഷനുകളിലൂടെ ട്രാം കടന്നു പോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.