യുറേനിയം സമ്പുഷ്ടീകരണം അഭിമാനത്തിന്റെ ഭാഗം; ഒരടി പിന്നോട്ടില്ലെന്ന് ഇറാൻ

തെഹ്റാൻ: യുറേനിയം സമ്പുഷ്ടീകരണത്തിൽ നിന്നും ഒരടി പിന്നോട്ടില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസി അരാഗച്ചി. യു.എസ്-ഇസ്രായേൽ ആക്രമണം തങ്ങളുടെ ആണവസമ്പുഷ്ടീകരണ പദ്ധതിയിൽ ഒരു മാറ്റവും വരുത്താൻ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. ആണവസമ്പുഷ്ടീകരണം ഇറാന്റെ അഭിമാന പദ്ധതിയായി മാറിയെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ മാസം യു.എസും ഇസ്രായേലും നടത്തിയ ആക്രമണങ്ങളിൽ ആണവകേന്ദ്രങ്ങൾക്ക് നാശമുണ്ടായി എന്നത് ശരിയാണ്. ഇപ്പോൾ ഞങ്ങളുടെ ശാസ്തജ്ഞർ ആണവകേന്ദ്രങ്ങൾക്ക് എത്രത്തോളം നാശമുണ്ടായെന്ന പരിശോധന നടത്തുകയാണ്. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങൾക്ക് നേരെ യു.എസ് നടത്തിയ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആണവ വൈദ്യുതനിലയങ്ങൾക്ക് വേണ്ടിയുള്ള യുറേനിയം മാത്രമാണ് ​ഞങ്ങൾ ശേഖരിക്കുന്നതെന്നും ഇറാൻ വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു.

ആ​ണ​വ പ​ദ്ധ​തി പ​രി​ശോ​ധി​ക്കു​ന്ന​തി​നോ യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണം ഉ​പേ​ക്ഷി​ക്കു​ന്ന​തി​നോ ഇ​റാ​ൻ സ​മ്മ​തി​ച്ചി​ട്ടി​ല്ലെ​ന്ന് യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് പറഞ്ഞിരുന്നു. ആ​ണ​വ പ​രി​പാ​ടി പു​ന​രാ​രം​ഭി​ക്കാ​ൻ ഇ​റാ​നെ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

ഇ​റാ​നി​ൽ​ നി​ന്ന് പ​രി​ശോ​ധ​ക​രെ പി​ൻ​വ​ലി​ച്ച​താ​യി അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി അ​റി​യി​ച്ചിരുന്നു. ആ​ണ​വാ​യു​ധ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​യി ഇ​റാ​ൻ യു​റേ​നി​യം സ​മ്പു​ഷ്ട​മാ​ക്കു​ക​യാ​ണെ​ന്ന് യു.​എ​സും ഇ​സ്രാ​യേ​ലും ആ​വ​ർ​ത്തി​ക്കു​ന്നതിനിടെയാണ് അറിയിപ്പ്. ആ​ണ​വ ബോം​ബ് നി​ർ​മി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന​തും ഇ​റാ​ൻ നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്. ആ​ണ​വ പ​ദ്ധ​തി സി​വി​ലി​യ​ൻ ഉ​പ​യോ​ഗ​ത്തി​ന് മാ​ത്ര​മാ​ണെ​ന്നും ഇ​റാ​ൻ ആ​വ​ർ​ത്തി​ച്ചു.

Tags:    
News Summary - Iran will not give up uranium enrichment program: Araqchi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.