ബ്രസീലിയ: 13കാരിയെ കാണാതായത് നദിയിലിറങ്ങി റിപ്പോർട്ട് ചെയ്യവെ മൃതദേഹത്തിൽ അബദ്ധത്തിൽ ചവിട്ടിക്കയറി മാധ്യമപ്രവർത്തകൻ. വടക്കുകിഴക്കൻ ബ്രസീലിലെ ബകാബലിലെ മെയാരിം നദിയിലാണ് സംഭവം നടന്നത്.
കൂട്ടുകാരോടൊത്ത് നീന്തുന്നതിനിടെ റയിസ്സാ എന്ന പെൺകുട്ടി മുങ്ങിപ്പോകുകയായിരുന്നു. കാണാതായ പെൺകുട്ടിക്കുവേണ്ടി തിരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് മാധ്യമപ്രവർത്തകൻ ഇവിടെയെത്തിയത്. പെൺകുട്ടി കാണാതായ സ്ഥലത്തെ ആഴം പറയാൻ ലെനിൽഡോ ഫ്രാസാവോ എന്ന മാധ്യമപ്രവർത്തകൻ നദിയിലിറങ്ങുകയായിരുന്നു.
Brazilian journalist discovers body of missing 12yo girl while filming report about her disappearance pic.twitter.com/73ygG2tGYh
— RT (@RT_com) July 21, 2025
വെള്ളത്തിനടിയിൽ കൈ പോലെ എന്തിലോ താൻ ചവിട്ടിയെന്ന് പോർച്ചുഗീസിൽ പറഞ്ഞ് പെട്ടെന്ന് ഇയാൾ ഞെട്ടി ചാടുകയായിരുന്നു എന്ന് ‘ദി സൺ’ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ രക്ഷാപ്രവർത്തകർ ഈ സ്ഥലത്ത് പരിശോധന നടത്തുകയും പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.