തടവുകാരെ ഹമാസ് ഗസ്സ സിറ്റിയിലേക്ക് മാറ്റിയതായി ബന്ധുക്കൾ; ഗസ്സ ആക്രമണം അവസാനിപ്പിക്കണ​മെന്നാവശ്യപ്പെട്ട് ഇസ്രായേലിൽ കൂറ്റൻ റാലി

തെൽഅവീവ്: ഗ​സ്സ​യി​ലെ അ​വ​സാ​ന പ​ട്ട​ണ​മായ ഗസ്സ സിറ്റി തകർത്തുതരിപ്പണമാക്കാൻ ഇസ്രായേൽ നടത്തുന്ന രക്തരൂക്ഷിത ആക്രമണത്തിനെതിരെ ഇസ്രായേലിൽ കൂറ്റൻ റാലി. ഗസ്സ സിറ്റി ആക്രമിക്കുന്നത് ഹമാസ് തടവിലാക്കിയവരുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ് നൽകി പതിനായിരക്കണക്കിന് ആളുകളാണ് റാലിയിൽ പങ്കെടുത്തത്.

അതിനി​ടെ, ഇസ്രായേൽ ആക്രമണം ശക്തമാക്കിയ ഗസ്സ സിറ്റിയിലേക്ക് ബാക്കിയുള്ള തടവുകാരെ ഹമാസ് മാറ്റിയതായി സംശയിക്കുന്നുവെന്ന് കുടുംബങ്ങൾ വെളിപ്പെടുത്തി. വെള്ളിയാഴ്ച പുറത്തുവിട്ട വിഡിയോയിലുള്ള ഹമാസ് തടവുകാരായ അലോൺ ഓഹലിനെയും ഗൈ ഗിൽബോവ-ദലാലിനെയും ഗസ്സ സിറ്റിയിലേക്ക് മാറ്റിയതായി ഇവരുടെ കുടുംബങ്ങൾ പറഞ്ഞതായി ‘ചാനൽ 12’ റിപ്പോർട്ട് ചെയ്തു. സിറ്റി ആക്രമണത്തിൽനിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കുകയാണ് ഹമാസ് ലക്ഷ്യമെന്നും, അതല്ലങ്കിൽ ആക്രമണത്തിൽ തടവുകാരുടെ ജീവൻ അപകടത്തിലാകുമെന്ന് ആശങ്കയുണ്ടെന്നും വാർത്തയിൽ പറയുന്നു.

ഗസ്സ സിറ്റി പിടിച്ചെടുക്കുന്നതിൽ വിയോജിപ്പുള്ള ഐ.ഡി.എഫ് മേധാവി ഇയാൽ സമീർ, മന്ത്രിമാരു​ടെ സമ്മർദത്തിന് വഴങ്ങി ആക്രമണത്തിന് സേനയെ സജ്ജമാക്കിയതായും രാഷ്ട്രീയ തീരുമാനത്തെ എതിർക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 251 തടവുകാരിൽ 48 പേർ നിലവിൽ ഹമാസിന്റെ കീഴിലുണ്ട്. ഇതിൽ 26 പേർ ഇസ്രായേൽ ആക്രണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇരുപത് പേർ ജീവിച്ചിരിപ്പുണ്ടെന്നാണ് കരുതുന്നത്. രണ്ടുപേരുടെ കാര്യത്തിൽ ഗുരുതര ആശങ്കകളുണ്ടെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, ഗസ്സയിൽനിന്നും വെസ്റ്റ് ബാങ്കിൽ നിന്നും ഇസ്രായേൽ അനധികൃതമായി പിടികൂടിയ പതിനായിരക്കണക്കിന് ഫലസ്തീനികൾ ഇസ്രായേൽ തടവറകളിൽ ക്രൂരപീഡനം അനുഭവിക്കുന്നുണ്ട്. ഇതിൽ കുട്ടികളും സ്ത്രീകളും ഡോക്ടർമാരും അടക്കമുള്ളവർ ഉണ്ട്. ഇവർക്ക് ഭക്ഷണ​വും ​വെള്ളവും പോലും നൽകുന്നില്ലെന്ന് ഇസ്രായേലിലെ മനുഷ്യാവകാശ സംഘടനകൾ ത​ന്നെ ആരോപണം ഉന്നയിച്ചിരുന്നു.

10 ല​ക്ഷം ഫ​ല​സ്തീ​നി​ക​ൾ ക​ഴി​യു​ന്ന ഗ​സ്സ സി​റ്റി കുടിയൊഴിപ്പിച്ച് ബോംബിങ് നടത്താനാണ് ഇസ്രായേൽ നീക്കം. മ​റ്റി​ട​ങ്ങ​ളി​ൽ​നി​ന്ന് ഇ​തി​ന​കം കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​ർ തി​ങ്ങി​ക്ക​ഴി​യു​ന്ന ചെ​റു പ്ര​ദേ​ശ​മാ​യ ​മ​വാ​സി​യിലേ​ക്ക് നീ​ങ്ങ​ണ​മെ​ന്നാ​ണ് ഇവിടെയുള്ളവർക്ക് ഇസ്രായേൽ നൽകിയ ഭീഷണി മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം നഗരത്തി​ലെ കൂറ്റൻ റസിഡൻഷ്യൽ കെട്ടിടങ്ങൾ ഇസ്രായേൽ വ്യോമാക്രമണം നടത്തി തകർത്തിരുന്നു.

ഭ​ക്ഷ​ണ​ത്തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ അ​ട​ച്ചും ആ​ക്ര​മ​ണം രൂ​ക്ഷ​മാ​ക്കി​യും ഇ​തി​ന​കം കൊ​ടും​പ​ട്ടി​ണി​യു​ടെ ന​ഗ​ര​മാ​യി മാ​റി​യ ഗ​സ്സ സി​റ്റി​യി​ൽ ദി​വ​സ​ങ്ങ​ൾ​ക്കി​ടെ 1100ലേ​റെ ഫ​ല​സ്തീ​നി​ക​ളെ ഇസ്രായേൽ കൊലപ്പെടുത്തി. 6000ത്തി​ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​മു​ണ്ട്. ഇ​വി​ടെ കെ​ട്ടി​ട​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്. ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ കെ​ട്ടി​ട​മാ​യ സൂ​സി ട​വ​ർ ഇ​സ്രാ​യേ​ൽ ത​ക​ർ​ത്തു. താ​മ​സ​ക്കാ​ർ​ക്ക് വി​ട്ടു​പോ​കാ​ൻ 20 മി​നി​റ്റ് മാ​ത്രം അ​നു​വ​ദി​ച്ചാ​ണ് 15 നി​ല കെ​ട്ടി​ടം നാ​മാ​വ​ശേ​ഷ​മാ​ക്കി​യ​ത്.

ഗ​സ്സ​യി​ലു​ട​നീ​ളം ഞാ​യ​റാ​ഴ്ച​യും ഇ​സ്രാ​യേ​ൽ അ​ഴി​ച്ചു​വി​ട്ട രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ കു​രു​തി​ക്കി​ര​യാ​യി. സ്കൂ​ൾ, ത​മ്പു​ക​ൾ, വീ​ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന ബോം​ബി​ങ്ങി​ൽ ഞാ​യ​റാ​ഴ്ച 21 പേ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 24 മ​ണി​ക്കൂ​റി​നി​ടെ വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ ഭ​ക്ഷ​ണ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ന് സ​മീ​പം കാ​ത്തു​നി​ന്ന 19 പേ​ര​ട​ക്കം 56 മ​ര​ണ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

Tags:    
News Summary - Fears of hostages being moved into Gaza City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.