ജറൂസലേമിൽ വെടിവെപ്പ്; ആറു പേർ കൊല്ലപ്പെട്ടു, പരിക്കേറ്റവരിൽ ആറുപേരുടെ നില ഗുരുതരം

തെൽ അവീവ്: ഇസ്രായേലിലെ ജറൂസലേമിലുണ്ടായ വെടിവെപ്പിൽ ആറ് ഇസ്രായേലികൾ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ആറുപേരുടെ നില ഗുരുതരമാണ്.

തിങ്കളാഴ്ച ജറൂസലേമിലെ റാമോത്ത് ജങ്ഷനിലാണ് വെടിവെപ്പുണ്ടായത്. രണ്ട് അക്രമികളാണ് വെടിവെപ്പ് നടത്തിയതെന്നും ഇവർ വെസ്റ്റ് ബാങ്കിൽ നിന്നാണ് എത്തിയതെന്നും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെടിവെപ്പ് നടക്കുമ്പോൾ ആളുകൾ പരിഭ്രാന്തരായി ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു കാറിന്‍റെ ഡാഷ് കാമില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

രാവിലെ പത്തോടെ കാറിൽ എത്തിയ അക്രമികൾ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നവർക്കുനേരെയും വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പ് നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ തിരിച്ച് വെടിയുതിർത്ത് അക്രമികളെ വധിച്ചു. തോക്കുകളും വെടിക്കോപ്പുകളും ഒരു കത്തിയും വെടിക്കോപ്പുകളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.


പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സംഭവസ്ഥലം സന്ദർശിച്ചു. ഭീകരർ വന്ന ഗ്രാമങ്ങൾ വളഞ്ഞിട്ടുണ്ടെന്ന് നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞു.
2023 ജനുവരിയിൽ ജറൂസലേമിലെ ഒരു സിനഗോഗിന് സമീപമുണ്ടായ വെടിവെപ്പിൽ ഏഴ് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, ജർമനി, ഇറ്റലി, ബെൽജിയം, പോളണ്ട് വിദേശകാര്യ മന്ത്രിമാർ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി.

Tags:    
News Summary - Shooting in Jerusalem; six killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.