യു.എസ് കസ്റ്റഡിയിൽ എടുത്ത 300 കൊറിയന്‍ പൗരന്മാരെ മോചിപ്പിക്കും

ന്യൂയോർക്: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്റെ രാജ്യവ്യാപകമായ കുടിയേറ്റ വിരുദ്ധ നീക്കത്തിന്‍റെ ഭാഗമായി ദക്ഷിണ കൊറിയൻ കമ്പനി ഹ്യൂണ്ടായിയുടെ പ്ലാന്റിൽ നിന്ന് കസ്​റ്റഡിലെടുത്ത 300 കൊറിയന്‍ പൗരന്മാരെ മോചിപ്പിക്കും. ജോർജിയ സംസ്ഥാനത്തെ എലാബെൽ പട്ടണത്തിലുള്ള ഹ‍്യൂണ്ടായി-എൽ.ജി ബാറ്ററി കേന്ദ്രത്തി​ൽനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ഔദ‍്യോഗിക നടപടികൾക്ക് ശേഷം പ്രത്യക വിമാനത്തിൽ പൗരന്മാരെ നാട്ടിലെത്തിക്കുമെന്ന് കൊറിയന്‍ പ്രസിഡന്‍റ് ലീ ജെയ് മ‍്യുങ്ങിന്‍റെ വക്താവ് കാങ് ഹൂന്‍ സിക് അറിയിച്ചു. കസ്റ്റഡിയിലെടുത്ത പൗരന്മാരെ കാലും കൈയും ചങ്ങലകളിൽ ബന്ധിച്ച വീഡിയോ ദൃശ‍്യങ്ങൾ പുറത്തുവന്നിരുന്നു. 

Tags:    
News Summary - 300 Korean citizens taken into US custody to be released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.