യുക്രെയ്നിലെ കിയവിൽ റഷ്യൻ ആക്രമണത്തിൽ തകർന്ന കെട്ടിടത്തിൽ പരിശോധന നടത്തുന്നവർ
കിയവ്: ട്രംപ് ഭീഷണി കനപ്പിച്ചതിന് പിറകെ യുക്രെയ്നിൽ ആക്രമണം രൂക്ഷമാക്കി റഷ്യ. തലസ്ഥാന നഗരം ലക്ഷ്യമിട്ട ദിനത്തിൽ കിയവിലെ നിരവധി ജില്ലകളിലായി നടന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ എട്ടുപേർ മരിക്കുകയും 130 പേർ മരിക്കുകയും ചെയ്തു. ആറു വയസ്സുകാരനും മാതാവും കൊല്ലപ്പെട്ടവരിൽ പെടും.
കിയവിൽ 12 കുട്ടികൾ പരിക്കേറ്റവരിലുണ്ടെന്ന് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു. ആഗസ്റ്റ് എട്ടിനകം വെടിനിർത്തണമെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് റഷ്യൻ പ്രസിഡന്റ് പുടിന് അന്ത്യശാസനം നൽകിയത്. രാത്രിയിൽ 309 മിസൈലുകളും എട്ട് ക്രൂസ് മിസൈലുകളും കിയവിൽ വർഷിച്ചു. അതിനിടെ, തന്ത്രപ്രധാനമായ കിഴക്കൻ മേഖലയിലെ ഡോണെറ്റ്സ്കിൽ മലയോര പട്ടണമായ ചാസിവ് യാർ പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.