ലോസ് ആഞ്ജലസ്: കാമ്പസിലെ ഫലസ്തീൻ അനുകൂല പ്രക്ഷോഭത്തിനെതിരെ പരാതി നൽകിയ മൂന്ന് ജൂത വിദ്യാർഥികളും ജൂത പ്രഫസറുമായി ഒത്തുതീർപ്പിലെത്തി കാലിഫോർണിയ സർവകലാശാല. പരാതിക്കാരുമായി 60 ലക്ഷം ഡോളറിന്റെ ഒത്തുതീർപ്പാണ് സർവകലാശാലയുണ്ടാക്കിയത്. 2024ൽ തങ്ങളെ കാമ്പസിൽ തടഞ്ഞ ഫലസ്തീൻ അനുകൂലികൾക്ക്, പ്രതിഷേധത്തിനുള്ള അവസരം നൽകിയതുവഴി തങ്ങളുടെ പൗരാവകാശ ലംഘിക്കപ്പെട്ടെന്ന് ആരോപിച്ചാണ് സർവകലാശാലക്കെതിരെ കേസ് ഫയൽ ചെയ്തത്.
യു.എസ് ജില്ല ജഡ്ജി മാർക്ക് സ്കാർസി കാമ്പസിലെ ജൂത വിദ്യാർഥികളുടെ സുരക്ഷക്ക് പദ്ധതി ആവിഷ്കരിക്കാൻ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.