ഇസ്രായേൽ ആക്രമണത്തിൽ ഹൂതി ഗ്രൂപ്പിന്‍റെ പ്രധാനമന്ത്രി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

തെൽ അവീവ്: യെമൻ തലസ്ഥാനമായ സൻആയിലെ ഹൂതി സൈനിക കേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹൂതി ഗ്രൂപ്പിന്‍റെ പ്രധാനമന്ത്രി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒരു അപ്പാർട്ട്മെന്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഹൂതി ഗ്രൂപ്പിന്‍റെ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവിയും നിരവധി അനുയായികളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

യെമനിലെ അൽ ജുമൂരിയ ചാനൽ, ഏദൻ അല്‍ ഗാദ് ദിനപത്രം എന്നിവരാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇക്കാര്യം ഇസ്രായേൽ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന്‍റേതെന്ന് പറ‍യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഗ്രൂപ്പിന്‍റെ നേതാവ് അബ്ദുൽ മാലിക് അൽ ഹൂത്തിയുടെ പ്രസംഗം കേൾക്കാൻ ഒത്തുകൂടിയവരിലെ 10 മുതിർന്ന ഹൂതി മന്ത്രിമാരെ ലക്ഷ്യമിട്ട് നടത്തിയതായി പറയപ്പെടുന്ന ആക്രമണത്തിനുശേഷമാണ് അപ്പാർട്ട്മെന്റ് ഇസ്രായേൽ ലക്ഷ്യമിട്ടത്.

Tags:    
News Summary - Houthi Prime Minister Killed in Israeli Airstrike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.