എച്ച് വൺ ബി വിസ തട്ടിപ്പെന്ന് യു.എസ് കൊമേഴ്സ് സെക്രട്ടറി; ഗ്രീൻ കാർഡ് നിർത്തലാക്കും പകരം ഗോൾഡൻ കാർഡ്

വാഷിങ്ടൺ: കുടിയേറ്റ നയത്തിൽ വലിയ മാറ്റം കൊണ്ട് വരാൻ ട്രംപ് ഭരണകൂടം തയാറെടുക്കുന്നുവെന്ന് യു.എസ് കൊമേഴ്സ് സെക്രട്ടറി ഹൊവാർഡ് ലുട്നിക്കിന്‍റെ മുന്നറിയിപ്പ്. എച്ച് വൺ ബി വിസ, ഗ്രീൻ കാർഡ് എന്നിവയിലാണ് മാറ്റങ്ങൾ വരിക. ഇന്ത്യക്കാരുടെ അമേരിക്കൻ സ്വപ്നങ്ങളെ ബാധിക്കാൻ സാധ്യതയുള്ളതാണ് പുതിയ തീരുമാനം.

ട്രംപിന്‍റെ ഗോൾഡ് കാർഡ് സംവിധാനം യു.എസിൽ 5 മില്യൻ ഡോളർ നിക്ഷേപിക്കുന്നവർക്ക് മാത്രമെ യു.എസ് റെസിഡൻസി നൽകൂവെന്ന് ലുഡ്നിക്ക് വ്യക്തമാക്കി. അമേരിക്കയിലെ ജോലികളിൽ വിദേശികളെ നിറക്കാൻ അനുവദിക്കുന്ന തട്ടിപ്പാണ് എച്ച് വൺ ബി വിസയെന്നും അമേരിക്കകാർക്ക് നിയമനങ്ങളിൽ മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.

ശരാശരി അമേരിക്കക്കാർ 75000 ഡോളറാണ് ഒരു വർഷം സമ്പാദിക്കുന്നത്. എന്നാൽ ശരാശരി ഗ്രീൻ കാർഡ് ഹോൾഡർമാർ ശരാശരി സമ്പാദിക്കുന്നത് പ്രതി വർഷം 66000 ഡോളറും. പിന്നെന്തിന് വിദേശികളെ തിരഞ്ഞെടുക്കണമെന്ന് ലുഡ്നിക്ക് വിമർശിക്കുന്നു. നിലവിലുള്ള ലോട്ടറി സംവിധാനം നിർത്തലാക്കി കൂടുതൽ ഉയർന്ന വേതനാധിഷ്ഠിതമായ എച്ച് വൺ ബി വിസ സംവിധാനം നടപ്പിലാക്കാൻ താൻ നേരിട്ടിടപെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തങ്ങൾ ഗ്രീൻ കാർഡ് നിർത്തലാക്കി പകരം ഗോൾഡ് കാർഡ് കൊണ്ടു വരുമെന്നും ഇത് രാജ്യത്ത് ഏറ്റവും മികച്ച ആളുകളെ നില നിർത്താൻ സഹായിക്കുമെന്നും ലുഡ്നിക്ക് കൂട്ടിച്ചേർത്തു. നിലവിൽ 1.25 ട്രില്യൻ ഡോളർ വരെ നിക്ഷേപ ശേഷിയുള്ള 250,0000 ആളുകൾ ഗോൾഡൻ കാർഡിനായി കാത്തിരിക്കുന്നുണ്ടെന്നാണ് ലുഡ്നിക്ക് പറയുന്നത്

യു.എസ് കമ്പനികളിൽ മികച്ച ജോലിക്കാരെ വിദേശത്ത് നിന്ന് ലഭ്യമാക്കുന്നതിനുവേണ്ടിയാണ് എച്ച്.വൺ.ബി വിസ സഹായിക്കുമെന്ന് ജനുവരിയിൽ ട്രംപ് പറഞ്ഞിരുന്നു. ഇത് അമേരിക്കൻ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തു മെന്നും. 2016ൽ തന്‍റെ ആദ്യ ടേമിൽ എച്ച് വൺ ബി വിസയെ എതിർത്തിരുന്നു. 


Tags:    
News Summary - U.S commerce Secretary says H-1B Visa System is a Scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.