വാഷിങ്ടൺ: ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്ന് അമേരിക്കയിലെ വോട്ടർമാരിൽ പകുതിയും കരുതുന്നതായി ഒരു സർവേ കണ്ടെത്തി. വംശഹത്യ നടക്കുന്നുവെന്ന് വിശ്വസിക്കുന്ന ഇവരിൽ 77 ശതമാനം ഡെമോക്രാറ്റുകളാണെന്നാണ് ക്വിന്നിപിയാക് സർവകലാശാല നടത്തിയ വോട്ടെടുപ്പിൽ പറയുന്നത്.
പോൾ പ്രകാരം, യു.എസ് വോട്ടർമാരിൽ 10ൽ ആറുപേരും വാഷിങ്ടൺ ഇസ്രായേലിന് കൂടുതൽ സൈനിക സഹായം അയക്കുന്നതിനെ എതിർക്കുന്നു. റിപ്പബ്ലിക്കന്മാരിൽ ഭൂരിഭാഗവും ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്ന് കരുതുന്നില്ല; അതേസമയം, 20 ശതമാനം പേർ വിശ്വസിക്കുന്നു.
ഫലസ്തീനോടും ഇസ്രായേലികളോടുമുള്ള സഹതാപത്തിൽ വോട്ടർമാർ ഏതാണ്ട് തുല്യമാണ്. 37 ശതമാനം പേർ ഫലസ്തീനികളോട് അനുകമ്പയുള്ളവരാണ്. 36 ശതമാനം പേർ ഇസ്രായേലികളോടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.