ലാഹോർ: ജയിലിൽ കഴിയുന്ന മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അനന്തരവൻ ഷഹ്റാസ് ഖാനെ 2023 മേയ് ഒമ്പതിലെ പ്രക്ഷോഭ കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് പൊലീസ്. കായികതാരമായ ഷഹ്റാസ് ഖാന് രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലെന്നും സിവിലിയൻ വേഷത്തിലെത്തിയ പൊലീസ് അദ്ദേഹത്തെ വീടിന്റെ വാതിൽ തകർത്ത് കിടപ്പുമുറിയിൽനിന്ന് തട്ടിക്കൊണ്ടുപോയതാണെന്നും ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പ്രതികരിച്ചു.
ജോലിക്കാരെ ക്രൂരമായി മർദിച്ചെന്നും പാർട്ടി ആരോപിച്ചു. മേയ് ഒമ്പതിലെ കലാപവുമായി ബന്ധപ്പെട്ട കേസിൽ ഇമ്രാൻ ഖാന്റെ മറ്റൊരു അനന്തരവൻ ഹസൻ നിയാസിയെ നേരത്തേ സൈനിക കോടതി ശിക്ഷിച്ചിരുന്നു. ഇമ്രാൻ ഖാൻ 2023 ആഗസ്റ്റ് മുതൽ ജയിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.