നേപ്പാളിലെ ഇന്ത്യൻ എംബസിയോട് സഹായമഭ്യർഥിക്കുന്ന ഇന്ത്യൻ അവതാരക

'എനിക്ക് വീട്ടീൽ പോകണം, താമസിക്കുന്ന ഹോട്ടലിന് തീവെച്ചു'; നേപ്പാളിലെ ഇന്ത്യൻ എംബസിയോട് സഹായം അഭ്യർഥിച്ച് അവതാരക

​കാഠ്മണ്ഡു:  നേപ്പാളിലെ അക്രമാസക്ത പ്രതിഷേധങ്ങളിൽ കുടുങ്ങിപ്പോയ അവതാരക ഇന്ത്യൻ എംബസിയോട് സഹായം അഭ്യർഥിക്കുന്ന വിഡിയോ വൈറലാകുന്നു. ഇന്ത്യൻ അവതാരകയായ ഉപാസന ഗിൽ ആണ് ഇന്ത്യൻ എംബസിയോട് സഹായം അഭ്യർഥിച്ചത്.

'എനിക്ക് വീട്ടീൽ പോകണം, താമസിക്കുന്ന ഹോട്ടലിൽ പ്രതീഷേധക്കാർ തീവെച്ചു. ഞാനിപ്പോൾ പൊഖാറയിൽ കുടുങ്ങിക്കിടക്കുകയാണെന്നും കഴിയുന്നിടത്തോളം ആൾക്കാരെ രക്ഷപ്പെടുത്തണം'-എന്നാണ് അവർ പറയുന്നത്.

സ്വതന്ത്ര മാധ്യമപ്രവർത്തകനായ പ്രഫുൽ ഗാർഗാണ് ഇൻസറ്റഗ്രാമിൽ വിഡിയോ പങ്കുവെച്ചത്. വനിത വോളിബോൾ ലീഗിന്റെ അവതാരകയായാണ് ഗിൽ നേപ്പാലെത്തിയത്. അവർ താമസിച്ച പൊഖാറയിൽ സരോവർ ഹോട്ടൽ പ്രതിഷേധക്കാർ തീവെക്കുകയായിരുന്നു.

'പ്രതിഷേധക്കാർ ഹോട്ടലിലേക്ക് ഇരച്ചുകയറിയ നേരത്ത് ഞാൻ സ്പായിലായിരുന്നു. ആളുകൾ വടിവാളുമായി തന്‍റെ പിറകേ ഓടി. എല്ലായിടത്തും തീ പടരുകയായിരുന്നു. വിനോദസഞ്ചാരികളെ പോലും അവർ വെറുതേ വിട്ടില്ല. അവിടെ നിന്നു രക്ഷപ്പെട്ടതിന് ശേഷം മറ്റൊരു ഹോട്ടലിൽ അഭയം തേടി. അവിടെ എത്ര നേരം താമസിക്കുമെന്ന് അറിയില്ല' എന്നാണ് വിഡിയോയിലുള്ളത്.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച മറ്റോരു വിഡിയോയിൽ ഇന്ത്യൻ എംബസി വിശ്വസനീയമായ മറുപടി നൽകിയില്ലെന്നും ഹോട്ടലിൽ തന്നെ തുടരാൻ ആവശ്യപ്പെടുകയാണെന്നും അവർ പറയുന്നുണ്ട്. തനിക്ക് ചുറ്റുമുളള നാശനഷ്ടങ്ങൾ ഉൾപ്പെടുത്തി ഗിൽ ഇൻസ്റ്റഗ്രാമിൽ സ്റ്റോറികൾ പങ്കുവെക്കുന്നുമുണ്ട്.

2024 ഒക്ടോബറിലാണ് വോളിബോൾ ലീഗിന്‍റെ ഔദ്യോഗിക അവതാരകയായി ഗില്ലിനെ തെരഞ്ഞെടുത്തത്. 2025 സെപ്റ്റംബർ 30 ന് കാഠ്മണ്ഡുവിലെ ദശരഥ് സ്റ്റേഡിയത്തിൽ മത്സരം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.

നേപ്പാളിൽ സമൂഹ മാധ്യമ വിലക്കിനും അഴിമതിക്കുമെതിരെ നടന്ന പ്രക്ഷോഭത്തിനൊടുവിൽ പ്രധാനമന്ത്രിയും രാഷ്ട്രപതിയും രാജിവെച്ചിരുന്നു. സെ​പ്റ്റം​ബ​ർ നാ​ലി​നാ​ണ് ഫേ​സ്ബു​ക്ക്, വാ​ട്സ്ആ​പ്, എ​ക്സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ 26 സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ നേപ്പാൾ സ​ർ​ക്കാ​ർ നി​​രോ​ധി​ച്ച​ത്. ദു​രു​പ​യോ​ഗം ത​ട​യു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന നി​ർ​ദേ​ശം പാ​ലി​ക്കാ​തി​രു​ന്ന​തി​നാ​ണ് ന​ട​പ​ടി​യെ​ന്ന് സ​ർ​ക്കാ​ർ പ​റ​യു​ന്നു. വ്യാ​ജ ​അ​ക്കൗ​ണ്ടു​ക​ൾ വ​ഴി ചി​ല​ർ വി​ദ്വേ​ഷ പ​രാ​മ​ർ​ശ​ങ്ങ​ളും വ്യാ​ജ വാ​ർ​ത്ത​ക​ളും പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്നു​മാ​ണ് സ​ർ​ക്കാ​ർ ആ​രോ​പ​ണം.

എ​ന്നാ​ൽ, അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കു​ളി​ച്ച സ​ർ​ക്കാ​ർ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം അ​ടി​ച്ച​മ​ർ​ത്തു​ക​യാ​ണെ​ന്ന് പ്ര​ക്ഷോ​ഭ​ക​ർ ആ​രോ​പി​ച്ചു. പാ​ർ​ല​മെ​ന്റി​ന് സ​മീ​പം പ്ര​ഖ്യാ​പി​ച്ച ക​ർ​ഫ്യൂ പി​ന്നീ​ട് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും ഓ​ഫി​സു​ക​ളും വ​സ​തി​ക​ളും സ്ഥി​തി ചെ​യ്യു​ന്ന കാ​ഠ്മ​ണ്ഡു​വി​ലെ സിം​ഗ ദ​ർ​ബാ​ർ പ്ര​ദേ​ശ​ത്തേ​ക്കും വ്യാ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു. രാ​ജ്യ​ത്തി​​ന്റെ ​ദ​ക്ഷി​ണ മേ​ഖ​ല​യി​ലെ ബി​രാ​ത്ന​ഗ​ർ, ഭ​ര​ത്പൂ​ർ, ലോ​ക​ത്തെ 10ാമ​ത്തെ ഉ​യ​രം​കൂ​ടി​യ പ​ർ​വ​ത​മാ​യ പ​ടി​ഞ്ഞാ​റ​ൻ നേ​പ്പാ​ളി​ലെ അ​ന്ന​പൂ​ർ​ണ പ​ർ​വ​ത​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​മാ​യ പൊ​ഖാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​ക്ഷോ​ഭം അ​ര​ങ്ങേ​റി.

Tags:    
News Summary - Indian Presenter Who Went To Host Volleyball Event In Nepal Pleads For Embassy's Help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.