ഗസ്സ സിറ്റി: ഗസ്സയിലുടനീളം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 135 ഫലസ്തീനികൾ കൊല്ലപ്പെട്ടു. 771 പേർക്ക് പരിക്കേറ്റു. ആരോഗ്യ മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. ഇസ്രായേൽ യുദ്ധത്തിനിടെ, പട്ടിണി കിടന്ന് മരിച്ചവരുടെ എണ്ണം 193 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അഞ്ച് പട്ടിണി മരണങ്ങൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. ഗസ്സ പൂർണമായും കൈവശപ്പെടുത്തുമെന്നുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആഹ്വാനത്തിന് പിന്നാലെയാണ് ആക്രമണം തുടരുന്നത്. നെതന്യാഹുവിന്റെ അവകാശവാദം ‘‘ആശങ്ക ജനകം’’ എന്ന് യു.എൻ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ മിറോസ്ലാവ് ജെങ്ക യു.എൻ സുരക്ഷാ കൗൺസിലിൽ പറഞ്ഞു. യൂറോപ്യൻ കമീഷൻ വൈസ് പ്രസിഡന്റ് തെരേസ റിബെറ പ്രകോപനപരമായ നീക്കമെന്നാണ് വിശേഷിപ്പിച്ചത്. ആക്രമണം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഇസ്രായേലാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഗസ്സക്കെതിരായ ഇസ്രായേലിന്റെ യുദ്ധത്തിൽ ഇതുവരെ ഏറ്റവും കുറഞ്ഞത് 61,158 പേർ കൊല്ലപ്പെട്ടു. 151,442 പേർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.