മാർകോ റൂബിയോ
ന്യൂയോർക്: ഇന്ത്യ-പാക് യുദ്ധമുണ്ടായപ്പോൾ അമേരിക്ക നേരിട്ട് ഇടപെട്ടിട്ടുണ്ടെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ പറഞ്ഞു. സംഘർഷ സാഹചര്യത്തിൽ സമാധാനമുറപ്പിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-പാക് യുദ്ധം അവസാനിച്ച നാൾ മുതൽ താനാണ് പ്രശ്നം തീർത്തതെന്ന് ട്രംപും അങ്ങനെയല്ലെന്ന് ഇന്ത്യയും പറയുന്നതിനിടെയാണ് യു.എസ് വിദേശകാര്യ സെക്രട്ടറിയും തന്റെ രാജ്യത്തെ പിന്തുണച്ച് അഭിപ്രായ പ്രകടനം നടത്തിയത്. ഒരു ചാനലുമായുള്ള അഭിമുഖത്തിലാണ് റൂബിയോ ഇക്കാര്യം പറഞ്ഞത്.
ട്രംപ് ‘സമാധാനത്തിന്റെ പ്രസിഡന്റാ’ണെന്ന് അദ്ദേഹം വാഴ്ത്തി. കംബോഡിയ-തായ്ലൻഡ്, അസർബൈജാൻ-അർമീനിയ, കോംഗോ-റുവാണ്ട സംഘർഷങ്ങളിലും സമാധാനമുണ്ടാക്കിയത് യു.എസ് ആണെന്ന് റൂബിയോ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.