ഗണേഷ്ഖിണ്ഡിലെ മാവ്

രണ്ടേകാൽ നൂറ്റാണ്ട് പ്രായമുള്ള മാവും 167 അപൂർവ മരങ്ങളും; ജൈവവൈവിധ്യ ഹെറിറ്റേജ് പദവിയുള്ള പുനെ ഗണേഷ്ഖിണ്ഡ് ഉദ്യാനത്തിന് 150 വർഷത്തെ ചരിത്രം

പുനെ: ഈ മുത്തശ്ശി മാവിന് രണ്ടേകാൽ നൂറ്റാണ്ടിന്റെ ആയുസുണ്ട്. മറാത്ത ഭരണകാലത്തെ പ്രബലരായിരുന്ന പെഷവാമാർ നട്ടുവളർത്തിയതാണ് പുനെയിലെ ജെവവൈവിധ്യ സ​ങ്കേതമായ ഗണേഷ്ഖിണ്ഡ് ഉദ്യാനത്തലെ ഈ മാവ്. ഇതു മാത്രമല്ല അനേകം മാവുകളും അനേകം അപൂർവങ്ങളായ മരങ്ങളുമായി 4500 ലേറെ മരങ്ങളാണിവിടെയുള്ളത്. പക്ഷികളും ഷഡ്പദങ്ങളും മറ്റു ജീവികളും ഒക്കെയടങ്ങിയ ഒരു ജൈവവൈവിധ്യ ഉദ്യാനമാണ് ഗണേഷ്ഖിണ്ഡ് ഗാർഡൻ.

145 ഏക്കറുള ഈ ഉദ്യാനം ശവത്രിബായി ഫുലെ പൂനെ യൂനിവേഴ്സിറ്റിയോട് ചേർന്നാണുള്ളത്. എന്നാൽ ബൊട്ടാണിക്കൽ ഗാർഡൻ എന്ന നിലയിൽ അറിയ​പ്പെടുന്ന ഇവിടെ നാട്ടുകരോ യാത്രികരോ അങ്ങനെ വരാറില്ല. ഉദ്യാനത്തി​ന്റെ കുറെയധികം ഭാഗം ആളുകൾ കൈയ്യേറിക്കഴിഞ്ഞു. ഇപ്പോൾ ഇതിന്റെ കുറെയധികം ഭാഗം സ്വീ​വേജ് ട്രീറ്റ്മെന്റ് പ്ലാന്റിനായി ഗവൺമെന്റ് കണ്ടെത്തിയിരിക്കുകയാണ്.

1872 ൽ ജീവികളുടെ വർഗീകരണ ശാസ്ത്രം (ടാക്സോണമി) പഠനത്തിനായി ബ്രിട്ടീഷ് ബൊട്ടാണിസ്റ്റ് ആയിരുന്ന ജോർജ് മാർഷൽ വൂഡ്രോ ആണ് ഇത് സ്ഥാപിച്ചത്. ഹോർട്ടികൾച്ചർ പഠനങ്ങളുടെ കേന്ദ്രമായിരുന്നു ഇവിടം. പൂനെ മറാത്തകൾ ഭരിക്കുന്ന കാലത്താണ് ഇതിന്റെ ആരംഭം. അന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ഏറ്റുമുട്ടാൻ ശക്തിയുള്ളവരായിരുന്നു മറാത്തകൾ. അവരെ എതിർക്കുന്നതിനായി ബ്രിട്ടീഷുകാർ നാട്ടുകാരെ സംഘടിപ്പിച്ചു. അവർക്കായി ഔഷധ സസ്യങ്ങൾ വളർത്തേണ്ടുന്നതിന്റെ പ്രാധാന്യത്തെ​ക്കുറിച്ച് അവർ ചിന്തിച്ചു. അങ്ങനെ നിർമിച്ചതാണത്രെ ഈ ജൈവ പാർക്ക്.

1872 ൽ ബോംബെ പ്രസിഡൻസിയുടെ ഗവർണറായിരുന്ന സർ ജോൺ മാൽകം ആണ് ഇത് ഗവേഷണത്തിനുള്ള സസ്യങ്ങൾ വളർത്തുന്ന കേ​ന്ദ്രമായി വളർത്തിയെടുത്തത്. പിന്നീട് ഇതിനുള്ളിൽതന്നെയാണ് സലിംഅലി പക്ഷി സ​ങ്കേതവും നിർമിക്കപ്പെട്ടത്. നിലവിൽ 167 വന്യങ്ങളായ മരങ്ങൾ ഇവിടെയുണ്ട്. ഇതിൽ 67 എണ്ണം ഔഷധ സസ്യങ്ങളാണ്.

പല കാലങ്ങളായി ഏകറുകണക്കിന് സ്ഥലം കൈ​യേറിപ്പോയി. കൈയേറ്റക്കാരിൽ പുനെ മുനിസിപ്പൽ കോർപറേഷനുമുണ്ട്. 2020 ൽ ജൈവവൈവിധ്യ ഹെറിറ്റേജ് സൈറ്റ് പദവി ലഭിച്ച ഇതിലേക്കാണ് മുനിസിപ്പൽ ​കോർപറേഷൻ സ്വീവേജ് ട്രീറ്റ്മെന്റ് പാർക്കിനുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത് എന്നതാണ് ​വൈരുധ്യം.

Tags:    
News Summary - Two and a quarter century old mango tree and 167 rare trees; 150 years of history for Pune's Ganeshkhind Garden, a biodiversity heritage site

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.