വേനൽകാലത്തിന്റെ വരവോടെ തെക്കൻ യൂറോപ്പിലെ രാജ്യങ്ങളിൽ ജനജീവിതം ദുസ്സഹമാകുന്നു. ഇറ്റലി, ഗ്രീസ്,സ്പെയിൻ, പോർച്ചുഗീസ് തുടങ്ങിയ രാജ്യങ്ങളിൽ ഉഷ്ണതരംഗം ശക്തമായതോടെ ടൂറിസ്റ്റുകളും വാരാന്ത്യങ്ങളിൽ കുടുംബവുമായി അവധി ചെലവഴിക്കാനിറങ്ങിയവർ വരെ രക്ഷതേടി മറ്റിടങ്ങളിലേക്ക് പോയി.
കാലാവസ്ഥാമാറ്റത്തെത്തുടർന്നുണ്ടാകുന്ന കാട്ടുതീ മൂലം ഫ്രാൻസിൽ മാത്രം പതിമൂവായിരം ഹെക്ടർവനം കത്തിനശിച്ചു. ഇപ്പോഴും കാട്ടു തീ നിയന്ത്രണവിധേയമായിട്ടില്ല. രക്ഷാപ്രവർത്തനത്തിനിടെ അഗ്നിരക്ഷാപ്രവർത്തകന് ജീവൻ നഷ്ടമായി. ഇറ്റലിയിൽ താപനില 37ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നതോടെ തലസ്ഥാനമായ റോമിലും തീർഥാടകനഗരമായ വത്തിക്കാനിലും വെള്ളം വായുവിൽ ചിതറിത്തെറിക്കുന്ന 2500 ഓളം ഫൗണ്ടനുകൾ സ്ഥാപിച്ചു.
Terrifying footage, reminiscent of the LA wildfires, shows a massive blaze raging out of control in southern France's Aude region. This is France’s largest wildfire since 1949, scorching an area larger than Paris, and destroying dozens of homes. pic.twitter.com/iHS39lq3Yl
— Colin McCarthy (@US_Stormwatch) August 6, 2025
പോർച്ചുഗലിലാവട്ടെ കാട്ടുതീ മൂലം താപനില 42ഡിഗ്രിയിലേക്ക് ഉയർന്നതോടെ തലസ്ഥാനമായ ലിസ്ബണിൽ നിന്നും ജനങ്ങൾ പലായനവും തുടങ്ങിയിട്ടുണ്ട്. കാട്ടുതീയാൽ ബുദ്ധിമുട്ടിലായ ഫ്രാൻസിൽ നഗരങ്ങളിലെ സ്വിമ്മിങ് പൂളുകൾ എല്ലാം സൗജന്യമായ ഉപയോഗത്തിനായി തുറന്നു കൊടുക്കുകയും ചെയ്തു. അതേസമയം, കഴിഞ്ഞ വർഷങ്ങളിൽ വേനൽക്കാലത്ത് തീപിടിത്തങ്ങൾ ഉണ്ടായിട്ടുള്ള സ്‌പെയിനിൽ, ഞായറാഴ്ച മുതൽ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും താപനില 40 ഡിഗ്രിയായി ഉയർന്നു.
ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത് അന്തരീക്ഷത്തെ കൂടുതൽ ചൂടാക്കുകയും പരിസ്ഥിതിക്ക് നാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യുമെന്ന് ശാസ്ത്രജ്ഞർ കാലങ്ങളായി നൽകുന്ന മുന്നറിയിപ്പാണ്.
സ്പെയിനിലെ ബീച്ച്ടൂറിസ്റ്റ് പട്ടണമായ താരിഫയിൽ 1500 ആളുകളെയും 5000 വാഹനങ്ങളും ഒഴിപ്പിച്ചു. ബീച്ചിനോട് ചേർന്നുള്ള കാടിനടുത്ത് പാർക്ക് ചെയ്തിരുന്ന കാമ്പർ വാന് തീപിടിക്കുകയും കാറ്റിൽ തീ പടരുകയുമായിരുന്നു. ശക്തമായ ചൂടുകാറ്റും തീ പടരാൻ കാരണമാകുകയാണ്. രാത്രിയും പകലും തീയണക്കാനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷാസേന. അയൽരാജ്യമായ പോർച്ചുഗലിൽ 42,000 ഹെക്ടർ വനം കാട്ടുതീയിൽ കത്തിച്ചാമ്പലായി. രണ്ടാഴ്ചകൊണ്ട് രാജ്യത്തിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലേക്ക് തീ പടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.