മോസ്കോ: യുക്രെയ്നിൽ 50 ദിവസത്തിനകം വെടിനിർത്തിയില്ലെങ്കിൽ 100 ശതമാനം അധിക തീരുവ ചുമത്തുമെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി തള്ളി റഷ്യ. അധിക സാമ്പത്തിക തീരുവകളും സമ്മർദങ്ങളും നേരിടാൻ രാജ്യം ഒരുക്കമാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു.
‘‘നിലവിലുള്ള തീരുവ തന്നെ സമാനതകളില്ലാത്തതാണ്. അവ രാജ്യം കൈകാര്യം ചെയ്യുന്നുണ്ട്. ഇനിയുള്ളതും നേരിടും’’- ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു. ചൈന, റഷ്യ, ഇന്ത്യ, ഇറാൻ, പാകിസ്താൻ അടക്കം 10 രാജ്യങ്ങളുടെ കൂട്ടായ്മയാണ് എസ്.സി.ഒ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.