വളാഞ്ചേരി: പൗരപ്രമുഖനും ചങ്ങമ്പള്ളി വൈദ്യസ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറും ചീഫ് ഫിസിഷ്യനും പരേതനായ ചങ്ങമ്പള്ളി ആലിക്കുട്ടി ഗുരുക്കളുടെ മകനുമായ ഡോ. അബ്ദുൽ റഹീം ഗുരുക്കൾ (71) നിര്യാതനായി. കാട്ടിപ്പരുത്തി മഹല്ല് സെക്രട്ടറി, പ്രസിഡൻറ്, കാട്ടിപ്പരുത്തി മുഹിയുസ്സുന്ന മദ്റസ മുൻ സെക്രട്ടറി, വളാഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ പ്രസിഡന്റ്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ മലപ്പുറം ജില്ല കമ്മിറ്റി അംഗം, ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെൻറ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ്, ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെൻറ് അസോസിയേഷൻ ഉപദേശക സമിതി അംഗം, സ്ഥാപക നേതാവ്, ആയുർവേദ മെഡിസിൻ മാനുഫാക്ചേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ ജില്ല എക്സിക്യൂട്ടീവ് അംഗം തുടങ്ങി നിരവധി മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ ആരോഗ്യ മേഖലയിലെ നിറസാന്നിധ്യമായിരുന്നു.ആയുർവേദ പഠനത്തിന് വേണ്ടി കേന്ദ്ര സർക്കാറിന്റെ ഗുരുശിഷ്യ പരമ്പരയിലെ ഗുരുവായി പ്രവർത്തിച്ചിരുന്നു. ഭാര്യ: പഴയ പുത്തൻവീട്ടിൽ മറിയം ബീവി. മക്കൾ: സി.എച്ച്. ആസിഫ് അലി ഗുരുക്കൾ (ചങ്ങമ്പള്ളി ആയുർവേദ വൈദ്യശാല), ഡോ. അൻസാർ അലി ഗുരുക്കൾ (മെഡിക്കൽ ഡയറക്ടർ ചങ്ങമ്പള്ളി ആയുർവേദ നഴ്സിങ് ഹോം), സി.എച്ച്. അനസ് അലി ഗുരുക്കൾ (ഖത്തർ), സി.എച്ച്. അസ്മാബി. മരുമക്കൾ: ഷബ്ന കല്ലംകുന്നൻ വേങ്ങര, ഷാദിയ കാരക്കാടൻ മഞ്ചേരി, സഫാന ഹമീദ് വെളിയങ്കോട്, ഡോ. പി.കെ. ഫാരിഷ് (ഇ.എം.എസ് ഹോസ്പിറ്റൽ പെരിന്തൽമണ്ണ).