Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightProduct & Serviceschevron_right10000 രൂപയിൽ താഴെയുള്ള...

10000 രൂപയിൽ താഴെയുള്ള മികച്ച സ്മാർട്ട് ഫോണുകൾ

text_fields
bookmark_border
10000 രൂപയിൽ താഴെയുള്ള മികച്ച സ്മാർട്ട് ഫോണുകൾ
cancel

2025ൽ 10000ത്തിൽ താഴെ വില വരുന്ന മികച്ച ഫോണുകൾക്കായി തിരയുകയാണോ? നിങ്ങളുടെ പണം കൊണ്ട് എത്രത്തോളം നേട്ടങ്ങൾ ലഭിക്കുമെന്ന് കേട്ടാൽ നിങ്ങൾ അത്ഭുതപ്പെടും. മുമ്പ് ഉയർന്ന വിലയുള്ള മോഡലുകളിൽ മാത്രം ലഭ്യമായിരുന്ന ഫീച്ചറുകൾ ഇപ്പോൾ ഈ ഫോണുകളിലും ലഭിക്കുന്നു. മികച്ച പ്രോസസ്സറുകൾ, ഉയർന്ന റിഫ്രഷ്-റേറ്റ് ഡിസ്‌പ്ലേകൾ, വിശ്വസനീയമായ ക്യാമറകൾ, ഒരു ദിവസം മുഴുവൻ നിലനിൽക്കുന്ന വലിയ ബാറ്ററികൾ എന്നിവ ഈ ഫോണുകളുടെ വലിയ പ്രത്യേകതയാണ്. കൂടാതെ, 5 ജി സ്മാർട്ട്‌ഫോണുകളും ഈ വിലയിൽ ലഭ്യമാണ്. ഏറ്റവും വിലകുറഞ്ഞ ഫോണുകൾ മോശം അനുഭവം നൽകിയിരുന്ന കാലം കഴിഞ്ഞു.

കൂടുതൽ പണം മുടക്കാതെ തന്നെ നിങ്ങൾക്ക് കൂടുതൽ നേട്ടങ്ങൾ നൽകുന്ന ചില മികച്ച ഫോണുകൾ ഇതാ.

Xiaomi Redmi 14C

1. ഷവോമി റെഡ്മി 14സി (Xiaomi Redmi 14C)

വളരെ കുറഞ്ഞ വിലയിൽ 5ജി കണക്ടിവിറ്റി നൽകുന്ന ഒരു മികച്ച എൻട്രി-ലെവൽ സ്മാർട്ട്ഫോണാണ് റെഡ്മി 14സി 5ജി. സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്‌സെറ്റ് ഉപയോഗിക്കുന്നതിനാൽ, ഇത് ദൈനംദിന ഉപയോഗങ്ങൾക്കും മൾട്ടിടാസ്കിങ്ങിനും മികച്ച പ്രകടനം ഉറപ്പാക്കുന്നു. 6.88 ഇഞ്ച് HD+ 120 Hz LCD ഡിസ്‌പ്ലേ സുഗമമായ സ്ക്രോളിങ്ങും മികച്ച ദൃശ്യാനുഭവവും നൽകുന്നു. നല്ല വെളിച്ചത്തിൽ 50 എം.പി പ്രൈമറി ക്യാമറ മികച്ച ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്നു. 5,160 എം.എ.എച്ച് ബാറ്ററിയും 18ഡബ്ല്യൂ ഫാസ്റ്റ് ചാർജിങ്ങും ഉള്ളതിനാൽ, ഫോൺ കൂടുതൽ നേരം ഉപയോഗിക്കാനാകും. 10,000ൽ താഴെ വിലയിൽ ഒരു 5ജി ഫോൺ തേടുന്നവർക്ക്, മികച്ച പ്രകടനവും ബാറ്ററി ലൈഫും ഒരുമിച്ചു നൽകുന്ന റെഡ്മി 14സി 5ജി ഒരു മികച്ച ഓപ്ഷനാണ്.

POCO C71

2. പോക്കോ സി71 (POCO C71)

വിലക്കുറവിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്കായി പോക്കോ സി71 ഇപ്പോൾ ലഭ്യമാണ്. ആകർഷകമായ രൂപകൽപ്പന, വലിയ ഡിസ്‌പ്ലേ, മികച്ച പ്രകടനം എന്നിവ നൽകുന്നു. ആദ്യമായി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്കും, ഒരു രണ്ടാമത്തെ ഫോൺ ആവശ്യമുള്ളവർക്കും ഇത് ഒരു മികച്ച ഓപ്ഷനാണ്. ഈ ഫോണിൽ 5ജി കണക്ടിവിറ്റി ലഭ്യമല്ല, കൂടാതെ ക്യാമറയുടെ പ്രകടനം ശരാശരി മാത്രമാണ്. എന്നാൽ, സുഗമമായ യൂസർ ഇന്റർഫേസും (UI) കൂടുതൽ നേരം നിലനിൽക്കുന്ന ബാറ്ററിയും ഈ കുറവുകൾ പരിഹരിക്കുന്നു. 4ജിബി+128ജിബി, 6ജിബി+128ജിബി എന്നിങ്ങനെ രണ്ട് വേരിയന്‍റുകളിൽ ഇത് ലഭ്യമാണ്. അതിനാൽ കുറഞ്ഞ വിലയിൽ കൂടുതൽ സ്റ്റോറേജ് ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാൻ പറ്റിയതാണിത്. മൊത്തത്തിൽ, കുറഞ്ഞ ബഡ്ജറ്റിൽ മികച്ച ഫീച്ചറുകൾ നൽകുന്നപോക്കോ സി71 പണത്തിനൊത്ത മൂല്യം നൽകുന്ന ഒരു സ്മാർട്ട്ഫോണാണ്.

Redmi A4 5G

3. റെഡ്മി എ4 5ജി (Redmi A4 5G)

യാതൊരു ആഡംബരങ്ങളുമില്ലാത്തതും വിശ്വസനീയവുമായ ഒരു ബഡ്ജറ്റ് സ്മാർട്ട്‌ഫോൺ തേടുന്നവർക്ക് റെഡ്മി എ4 5ജി ഒരു മികച്ച തിരഞ്ഞെടുപ്പാണ്. സ്നാപ്ഡ്രാഗൺ 4 ജെൻ 2 പ്രോസസ്സറിൽ പ്രവർത്തിക്കുന്ന ഇത്, സാധാരണ ഉപയോഗങ്ങൾക്കും ലളിതമായ ഗെയിമുകൾക്കും മികച്ച പ്രകടനം നൽകുന്നു. 6.88 ഇഞ്ച് HD+ 120 Hz റിഫ്രഷ് റേറ്റ് ഉള്ള ഡിസ്‌പ്ലേ സുഗമമായ സ്ക്രോളിങ്ങും ഉറപ്പാക്കുന്നു. ഒപ്പം 5,160 എം.എ.എച്ച് ബാറ്ററി ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഉപയോഗം നൽകുന്നു.

POCO M7 5G

4. പോക്കോ എം7 5ജി (POCO M7 5G)

10000ൽ താഴെ വിലയിൽ ലഭ്യമായ ഒരു മികച്ച എൻട്രി-ലെവൽ 5ജG സ്മാർട്ട്ഫോണാണ് പോക്കോ എം7 5ജി കണക്ടിവിറ്റി, വലിയ ഡിസ്പ്ലേ, മികച്ച ബാറ്ററി ലൈഫ് എന്നിവ ആവശ്യമുള്ളവർക്ക് ഇത് ഒരു നല്ല തിരഞ്ഞെടുപ്പാണ്.

realme NARZO N61

5.റിയൽമി നാർസോ എൻ61 (realme NARZO N61)

ബഡ്ജറ്റ് വിഭാഗത്തിൽ സ്റ്റൈലിഷ് ഡിസൈനും മികച്ച ഫീച്ചറുകളുമായി എത്തിയ വളരെ മികച്ച സ്മാർട്ട്ഫോണാണ് റിയൽമി നാർസോ എൻ61. ഈ പട്ടികയിലെ ഏറ്റവും കനം കുറഞ്ഞ ഫോണുകളിൽ ഒന്നാണിത്. ഇതിന്‍റെ കനം 8 mmൽ താഴെയാണ്. 90 Hz റിഫ്രഷ് റേറ്റുള്ള 6.74 ഇഞ്ച് വലുപ്പമുള്ള HD+ IPS LCD ഡിസ്‌പ്ലേയാണ്. നിസോക് T612 ചിപ്പാണ് ഈ ഫോണിന് ശക്തി നൽകുന്നത്. കൂടാതെ, 6 ജിബിB റാമും 128 ജിബിB ഇന്‍റേണൽ സ്റ്റോറേജും ഇതിലുണ്ട്. മൈക്രോഎസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് കൂടുതൽ വർധിപ്പിക്കാനും സാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smartphonesAmazon Offers
News Summary - Best Mobile Phones Under 10000
Next Story