40,000 രൂപക്ക് ലഭിക്കുന്ന മികച്ച ഫോണുകൾ!
text_fieldsവിവോ, മോട്ടോറോള, സാംസങ് ഗാലക്സി, ഒപ്പോ എന്നീ ബ്രാൻഡുകളുടെ 40,000 രൂപയിലും താഴെ ലഭിക്കുന്ന മികച്ച സ്മാർട്ട് ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം. ബഡ്ജറ്റ് ഇപ്പോഴെ വ്യക്തമാക്കിയ സ്ഥിതിക്ക് ഈ ഫോണുകളിൽ ഏതാണ് മികച്ചതെന്ന് നോക്കി തെരഞ്ഞെടുക്കാം. ഈ ബ്രാൻഡുകളുടെ മികച്ച മിഡ്റേഞ്ച് ഫോണുകളാണ് ഇവ. ഫ്ലാഗ്ഷിപ്പ് ഫോണുകൾ നൽകുന്ന ഫീച്ചറുകൾ ഇപ്പോൾ ഇത്തരത്തിലുള്ള മിഡ്റേഞ്ച് ഫോണുകൾക്കും സാധിക്കുന്നുണ്ട്.
1) Vivo V50- Click Here To Buy
പുതുതായി പുറത്തിറക്കിയ ഒരു മിഡ്-റേഞ്ച് സീരീസ് സ്മാർട്ട്‌ഫോണാണിത്, ഇതിന്‍റെ അതുല്യമായ കളർ സ്കീമുകളും ക്യാമറയും ഇപ്പോൾ തന്നെ ചർച്ചാ വിഷയമാണ്. വിവോ വി50 സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ഒക്ടാ-കോർ പ്രോസസറിൽ എട്ട് ജിബി റാമും ഇതിലുണ്ട്. 50 എംപി പ്രധാന ക്യാമറയും 50 എംപി അൾട്രാവൈഡ് ക്യാമറയും ZEISS പോർട്രെയിറ്റ് സൂം കഴിവുകളും ഉൾപ്പെടുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഇതിന്റെ മറ്റൊരു സവിശേഷത. കരുത്തിന്‍റെയും കാമറ ടെക്നിക്കിന്‍റെയും ഒരു സംയോജനമാണ് ഈ ഫോൺ.
2) Samsung Galaxy A55-Click Here To Buy
ഈ വില ശ്രേണിയിൽ പരിഗണിക്കേണ്ട മറ്റൊരു സ്മാർട്ട്‌ഫോൺ കഴിഞ്ഞ വർഷം പുറത്തിറക്കിയ ഗാലക്‌സി എ 55 മോഡലാണ്. വലിയ കോളിളക്കമാണ് ഈ സ്മാർട്ട് ഫോൺ സൃഷ്ടിച്ചു. എട്ട് ജിബി റാമുമായി കോർത്തിണക്കിയ എക്‌സിനോസ് 1480 പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. 5000 എംഎഎച്ച് ബാറ്ററി ദീർഘകാല പ്രകടനവും 25W ഫാസ്റ്റ് ചാർജിംഗും വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും പൊതു അഭിപ്രായത്തിൽ ഗ്രാഫിക്-ഇന്റൻസീവ് ഗെയിമിംഗ് പോലുള്ള കനത്ത ജോലിഭാരങ്ങൾക്ക് ഈ ഫോൺ അനുയോജ്യമല്ല.
3) Motorola Edge 50 Pro-Click Here To Buy
കാമറ, മൾട്ടിടാസ്കിംഗ്, ഗെയിമിംഗ് എന്നിവയെവ്വാം ഒരുപോലെ മികച്ച രീതിയിൽ ജോലി ചെയ്യുന്ന ഓൾറൗണ്ടർ സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് മോട്ടറോള എഡ്ജ് 50 പ്രോ . സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്, കൂടാതെ നല്ല കിടിലൻ AI (നിർമിത ബുദ്ധി) സവിശേഷതകളും ഇത് വാഗ്ദാനം ചെയ്യുന്നു.
4) Oppo Reno 13-Click Here To Buy
മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നതാണ് ഈ ഒപ്പോ റെനോ 13. 8 ജിബി റാമുമായി കോർത്ത് മീഡിയടെക് ഡൈമെൻസിറ്റി 8350 പ്രോസസറാണ് ഓപ്പോ റെനോ 13 ന് കരുത്ത് പകരുന്നത്. ലോങ് ലാസ്റ്റ് ഉപയോഗത്തിനായി 5600 എം.എ.എച്ച് ബാറ്ററിയും ഇതിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.