ബ്രിട്ടാനിയ ബിസ്കറ്റിന് ഇനി ഉപ്പും മധുരവും കുറയും; ധാന്യത്തിന്റെ അളവ് കൂടും
text_fieldsബംഗളൂരു: ബ്രിട്ടാനിയ ബിസ്കറ്റിന് ഇനി ഉപ്പും മധുരവും കുറയും; ധാന്യത്തിന്റെ അളവ് കൂടും. ജനങ്ങളുടെ ആരോഗ്യത്തിന് ദോഷകരമായ പഞ്ചസാരയും ഉപ്പും കുറച്ച് ജനങ്ങൾക്ക് കൂടുതൽ ഗുണം ചെയ്യുന്ന ആരോഗ്യദായകമായ ധാന്യങ്ങളുടെ അളവ് കൂട്ടുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ബ്രിട്ടാനിയ ചെയർമാൻ നുസ്‍ലി വാഡിയ ബംഗളൂരുവിൽ പറഞ്ഞു.
ബിസ്കറ്റ്, കേക്ക്, ബ്രഡ് നിർമാതാക്കളാണ് ബ്രിട്ടാനിയ കമ്പനി. ജനറൽ ഷെയർഹോൾഡർമാരുടെ വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നുസ്‍ലി വാഡിയ.
കഴിഞ്ഞ ഒരു വഷത്തിനിടെ കമ്പനി അവരുടെ ഉൽപന്നങ്ങളിൽ ധാന്യത്തിന്റെ അളവ് മുന്നര ഇരട്ടിവരെ വർധിപ്പിച്ചതായും പഞ്ചസാര 3.4 ശതമാനമായും സോഡിയം 11.9 ശതമാനമായും കുറച്ചതായും കമ്പനി പറയുന്നു. മാർക്കറ്റ് ഡൈനാമിക്സിൽ നിന്ന് മാറി ഉപഭോക്താക്കളുടെ താൽപര്യങ്ങൾക്കാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്ന് നുസ്‍ലി വാഡിയ പറഞ്ഞു.
പുതിയ സാമ്പത്തിക വർഷം കടുത്ത വിലവർധനവിന്റെയും മാറിമറിയുന്ന കൺസ്യൂമർ ഡിമാന്റ്, ആഗോള സമ്പത്തിക അനിശ്ചിതാവസ്ഥ എന്നിവയുടെയും പിടിയിലാണെന്നും ഗ്രാമീണമേഖലയിൽ ഇതിൽ നിന്ന് കരകയറുന്ന പ്രവണതായാണുള്ളതെന്നും നുസ്‍ലി വാഡിയ പറഞ്ഞു. മാർക്കറ്റിലെ കടുത്ത മൽസരത്തിനിടയിലും ബ്രിട്ടാനിയ ചടുലമായി മുന്നേറുകയാണെന്നും വാഡിയ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.