ഗൂഗിൾ പിക്സൽ 9നോട് കട്ടക്ക് നിൽക്കുന്ന മറ്റ് കിടിലൻ ഫോണുകൾ!
text_fieldsകഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗൂഗിൾ പിക്സൽ 9 ഒരുപാട് ജനശ്രദ്ധ നേടിയിരുന്നു. പുതിയ ഡിസൈനും എ.ഐ ഫീച്ചറുകളുമെല്ലാം മികച്ച രീതിയിലാണ് ആളുകൾ സ്വീകരിച്ചത്. നാല് മോഡലിലാണ് പ്രധാനമായും ഈ സ്മാർട്ട് ഫോൺ പുറത്തിറക്കിയിരിക്കുന്നത്. എന്നാൽ ഈ പുതുവർഷത്തിൽ പിക്സലിന്‍റെ ഈ പോപ്പുലാരിറ്റിയെ മറികടക്കാൻ പാകത്തിലുള്ള മികച്ച ഫോണുകൾ പുറത്തിറങ്ങിയിട്ടുണ്ട്. വമ്പൻ ബ്രാൻഡുകളുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകളാണ് നോക്കുന്നതെങ്കിൽ മികച്ചതിനെ തന്നെ പരിചയരപ്പെടാം.
1) ഐഫോൺ 16-Click Here To buy
ഫ്ലാഗ്ഷിപ്പിലെ ഏറ്റവും ജനകീയമായ സ്മാർട്ട് ഫോണുകളിൽ ഒന്നാണം ഐഫോൺ 16. കഴിഞ്ഞ വർഷം സെപ്റ്റംബറിനാണ് ഈ സ്മാർട്ട് ഫോൺ പുറത്തിറങ്ങിയത്. പുതിയ ഡിസൈൻ, എ19 ചിപ്, എട്ട് ജിബി റാം, പുതിയ കാമറ കണ്ട്രോൾ ബട്ടൺ, ആപ്പിൾ ഇന്‍റലിജൻസ് ഫീച്ചേഴ്സ്, എന്നിവയെല്ലാം ഒന്നുകൂടി മെച്ചപെടുത്തിയാണ് 16 എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഏറ്റവും വിൽപ്പന നടന്ന സ്മാർട്ട് ഫോണും ഐ ഫോൺ 16 ആണ്.
2) സാംസങ് ഗാലക്സി എസ്25 -Click Here To buy
ഏറ്റവും ശക്തിയും അതിനൊത്ത ഒതുക്കവും ഒരുപോലെയുള്ള സ്മാർട്ട് ഫോണുകളിൽ ഒന്നാണ് സാംസങ് ഗാലക്സി എസ്25. സ്നാപ്ഡ്രാഗൺ 8 എന്ന മികച്ച ചിപ്സെറ്റ് മികച്ച അനുഭവം നൽകാൻ സഹായിക്കും. മികച്ച സൂമിങ്ങിന് ടെലിഫോട്ടോ ലെൻസും ഈ സ്മാർട്ട് ഫോണിലുണ്ട്.
3) വൺപ്ലസ് 13--Click Here To buy
മികച്ച പ്രകടനം കൊണ്ടും കാമറ കൊണ്ടും ആളുകളുടെ ഇടയിൽ നിന്നും മികച്ച അഭിപ്രായമാണ് ആ സ്മാർട്ട് ഫോണിന് ലഭിക്കുന്നത്. ആ വർഷം ജനുവരിയിൽ വിപണിയിലെത്തിയ ഫോണിൽ സ്നാപ് ഡ്രാഗൺ 8 എലീറ്റ് ചിപ്പാണുള്ളത്. മികച്ച കാമറ സെറ്റപ്പാണ് ഇതിനുള്ളത്. പിക്സൽ 9മായി മുട്ടിനിൽക്കാനുള്ള എല്ലാ മികച്ച ഫീച്ചറുകളും ഈ സ്മാർട്ട് ഫോണിനുണ്ട്.
4) വിവോ x200-Click Here To buy
ഫ്ലാഗ്ഷിപ്പ് കോമ്പാക്ട് സ്മാർട്ട് ഫോണിലെ മറ്റൊരു കൊമ്പനാണ് ഇത്. മീഡിയ ടെക് ഡൈമെൻസിറ്റി 9400 ചിപ്പ്സെറ്റാണ് ഇത് അവതരിപ്പിക്കുന്നത്. 12 ജിബി റാം ഈ സ്മാർട്ട് ഫോണിനുണ്ട്. മൂന്ന് കാമറകൾ അടങ്ങിയ മൂന്ന് ഇതിന്‍റെ കാമറ മികച്ച അനുഭവം നൽകുന്നു. 50 എംപി മെയിൻ കാമറ, 50 എംപി പെരിസ്കോപ് ടെലിഫോട്ടോ 50 എം.പി അൾട്രാവൈഡ് കാമറ എന്നിവ ഇതിലുണ്ട്.
5) ഓപ്പോ ഫൈൻഡ് എക്സ് പ്രോ-Click Here To buy
മികച്ച പെർഫോർമൻസ് കൊണ്ടും കാമറ ഫീച്ചേഴ്സ് കൊണ്ടും ഒരുപാട് മനസുകളെ കീഴടക്കുന്ന ഒരു ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണാണ് ഓപ്പോ ഫൈൻഡ് എക്സ് പ്രോ. . മീഡിയ ടെക് ഡൈമെൻസിറ്റി 9400 ചിപ്പ്സെറ്റാണ് ഇത് അവതരിപ്പിക്കുന്നത്. നാല് കാമറ സെറ്റപ്പ് ചെയ്ത സ്മാർട്ട് ഫോണിൽ 6x ഒപ്റ്റിക്കൽ സൂമുള്ള പെരിസ്കോപ്പ് ടെലിഫോട്ടോയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.