‘സംസ്ഥാനഫലമായ ചക്കയുടെ ഔഷധമൂല്യം പ്രചരിപ്പിക്കാന്‍ പദ്ധതി തയാറാക്കും’ -കൃഷി മന്ത്രി ടി. സിദ്ദിഖ്
text_fieldsകൃഷി മന്ത്രി ടി. സിദ്ദിഖ്
തിരുവനന്തപുരം: സംസ്ഥാനഫലമായ ചക്കയുടെ ഔഷധ മൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ആരോഗ്യവകുപ്പുമായി ആലോചിച്ച് ഫലപ്രദമായ പദ്ധതി തയാറാക്കുമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്. കേരളത്തിൽ ഏകദേശം 14.3 ലക്ഷം ചക്ക ഉൽപാദിപ്പിക്കുന്നുണ്ടെങ്കിലും അതിന്റെ ഉപയോഗം തുലോം കുറവാണ്. ഇക്കാര്യത്തിൽ കൃഷിവകുപ്പുമായി സഹകരിച്ച് പ്രവർത്തനങ്ങൾ നടത്തുമെന്നും ചക്കയുടെ ഗുണങ്ങൾ പൊതുസമൂഹത്തിനും രോഗികൾക്കും മനസ്സിലാക്കി കൊടുക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജാക്ക്ഫ്രൂട്ട് പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ‘പച്ചചക്കയുടെ ഔഷധഗുണങ്ങള്‍, ഗവേഷണ കണ്ടെത്തലുകളും സാധ്യതകളും’ വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിപാടിയിൽ ജാക്ക്ഫ്രൂട്ട് പ്രമോഷന് കൗണ്‍സില്‍ ചെയര്മാന് റൂഫസ് ഡാനിയല്‍ അധ്യക്ഷത വഹിച്ചു. കുമ്മനം രാജശേഖരന്, സിസ ജനറല്‍ സെക്രട്ടറി ഡോ. സി. സുരേഷ്കുമാര്‍, ഡോ. രഘു രാമദാസ്, ശാന്തിഗ്രാം ഡയറക്ടര്‍ എല്‍. പങ്കജാക്ഷന്, എസ്.ഡി. വേണുകുമാര്‍, പി.എം. ജോയ്, ജിസി ജോര്‍ജ്, സജു രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു. ചക്കയുടെ ഉപയോഗത്തെ കുറിച്ചും പ്രയോഗ സാധ്യതകളെക്കുറിച്ചും സംബന്ധിച്ചുള്ള വ്യക്തമായ മാസ്റ്റർ പ്ലാൻ കൗണ്‍സില്‍ മന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

