ജാതിയിൽ കായ ചീയൽ രോഗമുണ്ടോ? ഇതാ പരിഹാരമുണ്ട്
text_fieldsകായ ചീയൽ രോഗം ജാതിക്കകർഷകർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ജാതിക്കായ ചീഞ്ഞു പോകുന്നതാണ് രോഗ ലക്ഷണം. കായകളുടെ തണ്ടിനോട് ചേർന്ന് കാണുന്ന ഭാഗത്ത് രോഗബാധ കാണാം. ഇതിൻ്റെ ഫലമായി കായകൾ തവിട്ടു നിറമായിത്തീരുകയും കൊഴിഞ്ഞു പോവുകയും ചെയ്യുന്നു. രോഗം മൂർച്ഛിക്കുന്ന ഘട്ടത്തിൽ കായ്‌കകളിൽ നിന്നും ദുർഗന്ധം വമിക്കുന്നു.
കായകൾ പകുതി പാകമാകുമ്പോൾ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കുകയാണ് നിയന്ത്രണ മാർഗ്ഗങ്ങളിലൊന്ന്. അല്ലെങ്കിൽ കോപ്പർ ഓക്‌സിക്ലോറൈഡ് 50 WP 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ തളിക്കുക.
ജാതിക്കയുടെ ആരോഗ്യ ഗുണങ്ങൾ
ജാതിക്കയിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ജാതിക്കാതൈലം വേദനസംഹാരിയാണ്. കാൻസർ തടയാനും ഈ തൈലം സഹായിക്കും. കോളൻ കാൻസർ തടയാൻ ജാതിക്കയ്ക്കു കഴിയുമെന്നു തെളിഞ്ഞിട്ടുണ്ട്. സന്ധികളുടെയും പേശികളുടെയും വേദനയെ ചികിത്സിക്കാൻ ജാതിക്ക ഉപയോഗപ്രദമാണ്. നീർവീക്കം, സന്ധി വേദന, പേശി വേദന, വ്രണങ്ങൾ എന്നിവയെ ചികിത്സിക്കാനും ജാതിക്ക ഉപയോഗിച്ച് വരുന്നു. മറ്റൊന്ന്, ജാതിക്ക സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് ചെറുചൂടുള്ള പാലിൽ ഒരു നുള്ള് ജാതിക്ക ചേർത്ത് കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്നു.
വയറിളക്കം, മലബന്ധം, ഗ്യാസ് തുടങ്ങിയ ദഹനപ്രശ്നങ്ങൾക്ക് മികച്ചൊരു പരിഹാരമാണ് ജാതിക്ക. ജാതിക്കയിലെ നാരുകൾ മലവിസർജ്ജനത്തെ സഹായിക്കും. 100 ജാതിക്കയിൽ 2.9 ഗ്രാം മാംഗനീസ് അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
മസ്തിഷ്കത്തിലെ ഞരമ്പുകളെ ഉത്തേജിപ്പിക്കുന്ന ഒന്നാണ് ജാതിക്ക. വിഷാദവും ഉത്കണ്ഠയും ചികിത്സിക്കുന്നതിനുള്ള ഫലപ്രദമായ ഘടകമായി ഇത് അറിയപ്പെടുന്നു. വിഷാദലക്ഷണങ്ങളെ അകറ്റാൻ ജാതിക്ക സഹായിക്കുന്നു. സെറോടോണിൻ എന്ന ഹോർമോണിന്റെ ഉൽപാദനം കൂട്ടുക വഴിയാണിത്. ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളുള്ള ജാതിക്ക മുഖക്കുരു അകറ്റാനും സഹായിക്കുന്നു.
അനാരോഗ്യകരമായ ജീവിതശൈലിയും തെറ്റായ ഭക്ഷണക്രമവും അവയവങ്ങളിൽ വിഷാംശം വർദ്ധിപ്പിക്കും. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും കരളിൽ നിന്നും വൃക്കകളിൽ നിന്നും വിഷവസ്തുക്കളെ നീക്കം ചെയ്യാനും ജാതിക്ക സഹായിക്കുന്നു. ഇതിലെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ വായ് നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകളെ വായിൽ നിന്ന് നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.