പച്ചക്കറിവിളകളിലെ ഉറുമ്പുശല്യം പരിഹരിക്കാൻ ചില പൊടിക്കൈകൾ
text_fieldsചിലയിനം ഉറുമ്പുകള്‍ പച്ചക്കറിവിളകളില്‍ കേടുപാടുണ്ടാക്കുന്നത് പതിവാണ്. അതേസമയം ചില ഉറുമ്പുകൾ കർഷകരുടെ മിത്രങ്ങളുമാണ്. മിശിറ് (നീറ്) പോലുള്ളവ കര്‍ഷകന് ഉപകാരികളാണ്. മിശിറുകള്‍ പച്ചക്കറികളിലെ കീടങ്ങളെയും അവയുടെ മുട്ടകളെയും കൊന്നൊടുക്കും. അതേസമയം ശല്യക്കാരായ ഉറുമ്പുകളെ അകറ്റാന്‍ പരിസ്ഥിതിസൗഹൃദ മാർഗങ്ങൾ സ്വീകരിക്കുകയും വേണം.
• ഒരു കിലോഗ്രാം ചാരത്തില്‍ 250 ഗ്രാം വീതം കക്ക നീറ്റിയതും കല്ലുപ്പ് പൊടിച്ചതും ചേര്‍ത്ത് ഉറുമ്പിന്റെ സാന്നിധ്യമുള്ളയിടങ്ങളില്‍ വിതറിയാൽ ഉറുമ്പുകളെ തുരത്താം.
• അപ്പക്കാരവും പഞ്ചസാര പൊടിച്ചതും ചേർത്ത് നനയാതെ ചെടികളുടെ താഴെ വെക്കണം. പഞ്ചസാരക്കൊപ്പം ഈ രാസവസ്തുക്കളും ഉറുമ്പ് തിന്നും. ഉറുമ്പിന്റെ കോളനിയില്‍ ഇവ അത് എത്തിക്കുന്നതുവഴി ഉറുമ്പുകള്‍ കൂട്ടത്തോടെ ചാവും.
• കടിക്കുന്ന ഉറുമ്പുകളെ തുരത്താൻ ഉണക്ക ചെമ്മീന്‍ പൊടിച്ചതിനൊപ്പം ബോറിക് പൗഡർ ചേർത്ത് ഉറുമ്പുള്ള സ്ഥലങ്ങളിൽ വെക്കാം.
• വൈറ്റ് വിനെഗര്‍ ഉറുമ്പിനെ ഇല്ലാതാക്കാൻ പറ്റിയ വസ്തുവാണ്. ഉറുമ്പുകള്‍ ഉള്ളിടത്ത് ഇത് സ്പ്രേ ചെയ്തുവെക്കാം.
• സോപ്പുവെള്ളം സ്പ്രേ ചെയ്ത് ഉറുമ്പിനെയകറ്റാം. വെള്ളരിക്ക, കുക്കുമ്പര്‍ തുടങ്ങിയവ ഉറുമ്പിനിഷ്ടമല്ല. ഇവയുടെ ഓരോ കഷ്ണം ഉറുമ്പുകള്‍ വരുന്നിടത്ത് വെക്കാം.
• മുളകുപൊടി, ഉപ്പ് എന്നിവ വിതറുന്നതും ഉറുമ്പിനെ അകറ്റാൻ സഹായിക്കും. ഇവ വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്താലും മതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.