Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂത്തുനിൽക്കുന്ന 179 ബൊഗെയ്ൻവില്ലകൾ; ഈ ടെന്നീസ് ഇതിഹാസം തീർത്തത് പ്രകൃതി പോലും തോൽക്കുന്ന മനോഹര ഇടം

text_fields
bookmark_border
പല വർണങ്ങളിലുള്ള ബൊഗെയ്ൻവില്ലകൾ താരം ഇന്നും പരിപാലിച്ചുപോരുന്നു
പൂത്തുനിൽക്കുന്ന 179 ബൊഗെയ്ൻവില്ലകൾ; ഈ ടെന്നീസ് ഇതിഹാസം തീർത്തത് പ്രകൃതി പോലും തോൽക്കുന്ന മനോഹര ഇടം
cancel

ലോകമെമ്പാടുമുള്ള ടെന്നീസ് കോർട്ടുകളിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ ഇതിഹാസ താരം ലിയാൻഡർ പെയ്സ് തന്റെ വിരമിക്കൽ ജീവിതത്തിൽ വെറുതെയിരിക്കുകയല്ല. മുംബൈയിലെ ബാന്ദ്രയിലെ തന്റെ വീടിന്റെ മുകൾത്തട്ടിൽ അദ്ദേഹം പരിപാലിക്കുന്നത് പ്രകൃതി പോലെ മനോഹരമായ ഇടമാണ്. ടെറസിലും പരിസരത്തുമായി ഇലകൾക്കിടയിൽ നിറയെ വർണങ്ങൾ വിരിഞ്ഞുനിൽക്കുന്ന 176 ബൊഗെയ്ൻവില്ല ചെടികൾ!

നഗരത്തിന്റെ തിരക്കുകളിൽനിന്ന് മാറി, സ്വന്തം വീടിന്റെ ടെറസിൽ ഇത്രയധികം പൂച്ചെടികൾ വളർത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്തുകൊണ്ട് 176 എന്ന നമ്പർ? ചോദ്യത്തിന് അദ്ദേഹത്തിന് ഒരു ഉത്തരമുണ്ട്. ജൂൺ 17നാണ് ലിയാൻഡർ പെയ്സിന്റെ ജന്മദിനം. ആ ഓർമ്മയ്ക്കായിട്ടാണ് ടെറസിന്റെ അതിരുകളിൽ കൃത്യം 176 ബൊഗെയ്ൻവില്ല ചെടികൾ അദ്ദേഹം നട്ടുപിടിപ്പിച്ചത്. അത് ഇന്ന് വീടിന്റെ പരിസരങ്ങളിൽ മനോഹരമായ ഒരു കാഴ്ച സമ്മാനിക്കുന്ന രീതിയിൽ വളർന്നുപന്തലിച്ചിരിക്കുകയാണ്.

അച്ഛനമ്മമാരുടെ ബംഗാളി-പോർച്ചുഗീസ് വേരുകളിൽനിന്നാണ് തനിക്ക് പ്രകൃതിയോടുള്ള അടങ്ങാത്ത സ്നേഹം ലഭിച്ചതെന്ന് താരം പറയുന്നു. നഗരജീവിതത്തിന്റെ കഠിനമായ ചൂടും തിരക്കും അകറ്റി നിർത്തി, മനസ്സമാധാനം നൽകുന്ന ഒരു ഹരിത സങ്കേതമാക്കി ഈ ടെറസിനെ അദ്ദേഹം മാറ്റി. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന ഈ മച്ചിൽ, സീസണുകൾക്കനുസരിച്ച് നിറം മാറുന്ന പൂക്കൾ വിരിഞ്ഞുനിൽക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്. അത് ഇന്നും അതിന്റെ മനോഹാരിത ഒട്ടും ചോരാതെ താരം പരിപാലിച്ചുപോരുന്നു.

പെയ്സിന്റെ വീടിന്റെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ പൂക്കളോടൊപ്പം ചരിത്രവും നമ്മെ വരവേൽക്കും. ഭിന്നതകളിൽ നിന്നും കഠിനാധ്വാനത്തിൽ നിന്നും പടുത്തുയർത്തിയ വിജയങ്ങളുടെ നേർക്കാഴ്ചയാണ് ഈ ഭിത്തികൾ. ഫുട്ബോൾ ഇതിഹാസം പെലെയുടെ ഒപ്പുവെച്ച കുപ്പായവും, ഡബിൾസ് പങ്കാളിയായ മാർട്ടിന ഹിങ്സിന്റെ വിംബിൾഡൺ ടൗവലും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. അർജുന അവാർഡും ജൂനിയർ വിംബിൾഡൺ ട്രോഫിയുമെല്ലാം ആ ഷെൽഫിലുണ്ട്.

ഏഴ് ഒളിമ്പിക്സുകളിൽ പങ്കെടുത്ത ആ ഇതിഹാസ താരം ഇന്ന് തന്റെ മകൾ അയാനയുടെ ഒളിമ്പിക്സ് സ്വപ്നങ്ങൾക്ക് കൂട്ടായി ഈ മനോഹരമായ ഇടത്ത് വിരമിക്കൽ ജീവിതം നയിക്കുന്നു. കഠിനാധ്വാനത്തിലൂടെ ജീവിത വിജയം നേടിയ ലിയാൻഡർ പെയ്സ്, മുംബൈയുടെ കോൺക്രീറ്റ് കാടുകൾക്കിടയിൽ തന്റെ വീടിന്റെ ടെറസിൽ തീർത്ത ഈ ബൊഗെയ്ൻവില്ല ഇന്ന് കുളിർമയോകുന്ന കാഴ്ചയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Blooming Bougainvilleas: How Tennis Legend Leander Paes Built a Green Oasis on His Mumbai Terrace
Next Story