Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightപരീക്ഷണം ഹിറ്റായി!...

പരീക്ഷണം ഹിറ്റായി! ചോളം കൃഷിയിൽ മികച്ച വിളവ്

text_fields
bookmark_border
corn 09898798
cancel
camera_alt

കാരിയിൽ ശ്രീകുമാർ വായനശാലയും ശ്രീകുമാർ ക്ലബ്ബും ചേർന്ന് നടത്തിയ ചോളം കൃഷിയുടെ വിളവെടുപ്പ്

ചെറുവത്തൂർ (കാസർകോട്): കാരിയിൽ ശ്രീകുമാർ വായനശാലയും ശ്രീകുമാർ ക്ലബ്ബും ചേർന്ന് നടത്തിയ ചോളം കൃഷിയിൽ മികച്ച വിളവ്. പച്ചക്കറി കൃഷിയിൽ വെണ്ടയ്ക്ക, ചീര, മധുരക്കിഴക്ക് എന്നിവയോടൊപ്പം പരീക്ഷണം എന്ന നിലയ്ക്കാണ് ചോളം കൃഷി ചെയ്തത്. വിപണിയിൽ നിന്ന് ലഭിച്ച അത്യുൽപാദനശേഷിയുള്ള വിത്താണ് കൃഷിയ്ക്ക് ഉപയോഗിച്ചത്.

പ്രദേശത്തെ മുതിർന്ന കർഷകരുടെ നിർദേശാനുസരണം ജൈവരീതിയിലാണ് കൃഷി ചെയ്തത്. വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്‍റ് സി.വി. പ്രമീള ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.കെ. രാജേഷ് അധ്യക്ഷത വഹിച്ചു. എ.കെ. കൃഷ്ണൻ, ടി.വി. മധു, കെ. വിശാൽരാജ്, വി.വി. മധു, വി. അശ്വതി എന്നിവർ സംസാരിച്ചു. കെ. അമൽരാജ് സ്വാഗതവും ടി.വി. ജയചന്ദ്രൻ നന്ദിയും പറഞ്ഞു.

ചോളം എങ്ങനെ കൃഷി ചെയ്യാം

ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ചെയ്യാൻ പറ്റുന്ന കൃഷിയാണ് ചോളം. വടക്കേയിന്ത്യയിലെ വയലുകളിലെ പ്രധാന കൃഷിയാണ് ചോളം എങ്കിലും നമ്മുടെ നാട്ടിലും കൃഷി ചെയ്യാവുന്ന ധാന്യമാണിത്. ധാരാളം പോഷക ഗുണങ്ങളുള്ള ഒരു ധാന്യമാണ് ചോളം. മണ്ണിളക്കി കുമ്മായം ചേര്‍ത്ത് നന്നായി നനച്ച് കൊടുക്കുക. ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, എല്ലിൻ പിണ്ണാക്ക് എന്നിവ ചേര്‍ത്ത് മണ്ണ് നന്നായി ഇളക്കുക. നല്ലവണ്ണം വെള്ളം ഒഴിച്ചു കൊടുക്കുക. നാലു ദിവസത്തിനു ശേഷം മുളപ്പിച്ച ചെടികള്‍ തടങ്ങളിലേക്ക് പറിച്ചു നടാവുന്നതാണ്.

തൈ നട്ട് രണ്ടാഴ്ച ആകുമ്പോള്‍ ഫിഷ് അമിനോ 5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ സ്‌പ്രേ ചെയ്യുക. 10 മില്ലി ഫിഷ് അമിനോ, അര ലിറ്റര്‍ ഗോമൂത്രം, രണ്ട് ലിറ്റര്‍ വെള്ളം എന്നിവ കൂട്ടിക്കലര്‍ത്തി ചുവട്ടില്‍ ഒഴിച്ചു കൊടുക്കണം. ഒരു മാസമാകുമ്പോള്‍ ഫിഷ് വളം 20 ഗ്രാം ഒരു ചെടിക്ക് എന്ന കണക്കില്‍ ചുവട്ടില്‍ ഇട്ടു കൊടുക്കാവുന്നതാണ്.

വർഷകാല വിളകളെപ്പോലെ ചോളം വളർച്ചയെത്തുന്നത് ജൂൺ ജൂലൈ /ആഗസ്ത് -സെപ്തംബർ മാസങ്ങളിലാണ്. എന്നാൽ നനച്ചു വളർത്തുന്നവയാകട്ടെ ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് വിളവെടുപ്പിനു പാകമാകുന്നത്. വിവിധ സങ്കര ഇനങ്ങളായ ഗംഗ -1 , ഗംഗ- 101, ഡക്കാൺ ഹൈബ്രിഡ്, രഞ്ജിത്ത് , ഹൈസ്റ്റാർച് , കിസ്സാൻ കോ൦പോസിറ്റ്, ആംബർ, വിജയ്-വിക്രം, സോനാ, ജവഹർ തുടങ്ങിയവയൊക്കെ കൃഷിക്കായി ഉപയോഗിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Success StoryAgri Newscorn farming
News Summary - Corn farming succes story from cheruvathur
Next Story