Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightപൂക്കളം വെറുതെ...

പൂക്കളം വെറുതെ കളയല്ലേ..! ആഘോഷം കഴിഞ്ഞാലും ഉണങ്ങിയ പൂക്കൾകൊണ്ട് ഉപകാരങ്ങളുണ്ട്

text_fields
bookmark_border
പൂക്കളം വെറുതെ കളയല്ലേ..! ആഘോഷം കഴിഞ്ഞാലും ഉണങ്ങിയ പൂക്കൾകൊണ്ട് ഉപകാരങ്ങളുണ്ട്
cancel

തിരുവോണമൊക്കെ കഴിഞ്ഞു...നാം കഷ്ടപ്പെട്ട് ഒരുക്കിയ പൂക്കളത്തിലെ വാടിയുണങ്ങിയ ഇതളുകൾ വെറുതെ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയാം എന്ന് വിചാരിക്കണ്ട കെട്ടോ.. ആഘോഷം കളറായി കഴിഞ്ഞാലും ഓണത്തിന് കാശുകൊടുത്ത് വാങ്ങിയ പൂക്കൾ കൊണ്ട് നിരവധി ഉപകാരങ്ങളുണ്ട്. എന്തുചെയ്യണമെന്നറിയാതെ വഴിയിലോ മാലിന്യക്കൂമ്പാരത്തിലോ തള്ളാനാണോ ഭാവം! എങ്കിൽ ഇനി അത് വേണ്ട. വീട്ടിലെ പൂക്കളത്തിലെ ഉണങ്ങിയ പൂക്കൾ എന്തൊക്കെ ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താം എന്ന് നോക്കാം.

  • ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞുവെച്ച പൂക്കൾ കമ്പോസ്റ്റ് ബിന്നിലിട്ടാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ അത് ഗുണമേന്മയുള്ള ജൈവവളമായി മാറും. ഇതിനുപുറമേ, ഇവ ചെടികളുടെ ചുവട്ടിൽ നേരിട്ട് വിതറുന്നതിലൂടെ മണ്ണിലെ ഈർപ്പം നിലനിർത്താനും, പിന്നീട് ചീഞ്ഞളിഞ്ഞ് മണ്ണിലേക്ക് പോഷകങ്ങൾ എത്താനും സഹായകരമാകും.
  • ചെണ്ടുമല്ലി, തെറ്റി, തുമ്പ തുടങ്ങിയ പൂക്കളാണെങ്കിൽ അവ അരച്ച് വെള്ളത്തിൽ കലക്കുക. ആ ലായനി ചെടികളിൽ തളിക്കുന്നത് കീടങ്ങളെ അകറ്റാൻ ഉത്തമമാണ്. പ്രത്യേകിച്ചും, ഉണക്കിയ ചെണ്ടുമല്ലിപ്പൂക്കൾ പൊടിച്ച് പച്ചക്കറികളുടെ ചുവട്ടിലിട്ടാൽ വേരുകളെ ബാധിക്കുന്ന രോഗാണുക്കളെയും കീടങ്ങളെയും നിയന്ത്രിക്കാൻ സഹായിക്കും.
  • ചെണ്ടുമല്ലി, റോസ് എന്നിവയുടെ ഇതളുകൾ വേവിച്ചെടുക്കുന്ന വെള്ളം തുണികൾക്ക് സ്വാഭാവിക നിറം നൽകാൻ ഉപയോഗിക്കാം. ഇതളുകൾ ഉണക്കിയെടുത്ത് ആർട്ട് വർക്കുകൾക്കും ഗ്രീറ്റിങ് കാർഡുകൾക്കും ഭംഗികൂട്ടാനും ഉപയോഗിക്കാം.
  • നന്നായി ഉണക്കിയെടുത്ത റോസാപ്പൂവിന്റെ ഇതളുകളും തെച്ചിയും വീടിനുള്ളിൽ സുഗന്ധം പരത്തുന്ന നാച്ചുറൽ റൂം ഫ്രഷ്‌നറായി ഒരു ചെറിയ ബൗളിലോ കുപ്പികളിലോ സൂക്ഷിക്കാം.

പ്രത്യേകം ശ്രദ്ധിക്കുക: കടകളിൽനിന്ന് വാങ്ങുന്ന പൂക്കളിൽ രാസവസ്തുക്കൾ അടങ്ങിയിരിക്കാൻ സാധ്യതയുള്ളതിനാൽ, ഇവ വളമായോ മറ്റോ ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി കഴുകി ഉണക്കേണ്ടതുണ്ട്. ഇനി പറഞ്ഞ പോലെ ഉണങ്ങിക്കഴിഞ്ഞാൽ പൂക്കൾ വെറുതെ ഉപേക്ഷിക്കണ്ട. ഇക്കാര്യങ്ങൾക്കൊക്കെ ഉപയോഗപ്പെടുത്തുന്നത് ഫലപ്രദമായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waste managementonam celebrationpookalamAgri News
News Summary - Don't Throw Away Withered Onam Pookalam: Creative Ways to Reuse Dried Flowers
Next Story