ഓടക്കൃഷി ചെയ്യാം, ഒട്ടേറെ നേട്ടങ്ങൾ കൊയ്യാം
text_fieldsഓടക്കൃഷി
പുൽപള്ളി: പരിസ്ഥിതി സംരക്ഷിച്ച് മികച്ച വരുമാനമുണ്ടാക്കാൻ ഓടക്കൃഷി ബെസ്റ്റ് ആണ്. വയനാട്ടിലെ ഏറ്റവും വലിയ ഓടക്കൃഷി തോട്ടത്തിന്റെ ഉടമയായ പുൽപള്ളി മടാപ്പറമ്പിലെ ഭാസ്കരന്റെ അനുഭവമാണിത്. ഇത്തവണ കൊട്ടിയൂർ ഉത്സവത്തിന് ഓടപ്പൂക്കൾ നിർമിക്കുന്നതിന് ഇവിടെനിന്ന് ഓട കൊണ്ടുപോയിരുന്നു.
ഏതാനും വർഷം മുമ്പ് പുൽപള്ളി മേഖലയിൽ വരൾച്ച രൂക്ഷമായ ഘട്ടത്തിലാണ് ഇദ്ദേഹം തരിശായി കിടന്ന വയലിൽ ഓടക്കൃഷി ആരംഭിച്ചത്. ജില്ലാ മണ്ണ് സംരക്ഷണ വകുപ്പിന്റെ സഹായവും ഇതിനായി ലഭിച്ചു. നാലേക്കറോളം സ്ഥലത്താണ് കൃഷി ഇറക്കിയത്. രണ്ടായിരം ഓടത്തെകളാണ് ആദ്യഘട്ടത്തിൽ നട്ടത്.
ഒരു തൈയിൽനിന്ന് ഇപ്പോൾ 100 മുതൽ 150 കണകൾ മുളച്ചു. ഒരു ഓടക്കമ്പിന് 20 രൂപക്ക് മുകളിൽ വിലയും ലഭിക്കുന്നുണ്ട്.വനത്തോട് ചേർന്ന പ്രദേശമായിട്ടും കാട്ടാനശല്യവും ഉണ്ടായിട്ടില്ല. ഒരിക്കൽ നട്ടാൽ 30 വർഷത്തിലേറെ വിളവെടുക്കാൻ സാധിക്കുമെന്നത് ഈ കൃഷിയുടെ പ്രത്യേകതയാണ്. തരിശായി കിടക്കുന്ന സ്ഥലങ്ങളിൽ ഓടക്കൃഷി നടത്തിയാൽ മികച്ച വരുമാനം ലഭിക്കുമെന്നാണ് ഭാസ്കരൻ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.