പുതിയ ഇനം നെൽവിത്ത്; നസർബാത്ത് വേങ്ങരയിലും കതിരിട്ടു
text_fieldsവേങ്ങര വലിയോറ പാടത്തു കതിരിട്ട
നെൽവിത്തായ നസർബാത്ത്
വേങ്ങര: മഹാരാഷ്ട്രയിൽ നിന്നുള്ള പുതിയ ഇനം നെൽവിത്തായ നസർബാത്ത് വേങ്ങര വലിയോറ പാടത്തും കതിരിട്ടതു കൗതുകക്കാഴ്ചയായി. വലിയോറയിലെ നെൽ കർഷകൻ ചെള്ളി ബാവയാണ് നസർബാത്ത് വിളയിച്ചെടുത്തത്. മഹാരാഷ്ട്രയിലെ പരമ്പരാഗത നെൽവിത്ത് ഇനമായ നസർബാത്തിന്‍റെ ഓലക്കും അരിക്കും ഇരുണ്ട വയലറ്റ് നിറമാണുള്ളത്.
ആന്‍റി ഓക്‌സിഡന്‍റുകളാല്‍ സമ്പുഷ്‌ടമാണ് ഇതിന്‍റെ അരി. ഹൃദയം, നാഡീവ്യൂഹം എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിനും രക്ത ചംക്രമണം മെച്ചപ്പെടുത്താനും ഇത് സഹായകമാണ്. നസർബാത്തിന്‍റെ കുത്തരിയാണ് ഉപയോഗിക്കുന്നത്. കിലോക്ക് 800 രൂപ വരെ കിട്ടുമെന്ന് കർഷകർ പറയുന്നു.
ഇത് നാട്ടിലെ സാധാരണ മില്ലിൽ നിന്നും കുത്തിയെടുക്കാവുന്നതാണ്. കുത്തരിയായത് കൊണ്ടു തന്നെ പ്രമേഹ രോഗികള്‍ക്കും കഴിക്കാം എന്ന പ്രത്യേകതയും ഈ അരിക്കുണ്ട്. ഇന്ത്യയില്‍ തന്നെ വില കൂടിയ അരികളില്‍ ഉള്‍പ്പെട്ട ഇനമാണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

