നേന്ത്രൻ വില ഓണായി
text_fieldsപരപ്പനങ്ങാടി: ഇടക്കാലത്ത് മുരടിച്ച നേന്ത്രപഴ വില ഓണം സീസൺ ആയതോടെ വീണ്ടും ഉയരാൻ തുടങ്ങി. വില 55ൽനിന്ന് 40ലേക്ക് താഴ്ന്ന കിലോ വില ഓണം അടുത്തെത്തിയതോടെ 50ലെത്തിയിട്ടുണ്ട്. ഓണമാകുന്നതോടെ ഇത് 60ലെങ്കിലും എത്തുമെന്നാണ് കച്ചവടക്കാർ അഭിപ്രായപെടുന്നത്.
ഓണം വിപണിയിൽ ഏറെ ഡിമാന്റുള്ള ശർക്കര ഉപ്പേരി, വറുത്ത ഉപ്പേരി തുടങ്ങി ബേക്കറി ഉൽപന്നങ്ങൾക്കായാണ് ഓണം സീസണിൽ നേന്ത്രക്കുലകൾ കൂടുതലും ഉപയോഗിക്കുന്നത്. ഇസ്രായേൽ കുലകൾക്ക് സമാനമായ കൂടുതൽ തൂക്കം വരുന്ന മേട്ടുപാളയം കുലകളാണ് ഇപ്പോൾ കേരളത്തിലേക്ക് ഒഴുകുന്നത്.
വലിയ കുലകളുടെ തണ്ടിന് രണ്ട് മുതൽ രണ്ടര കിലോ വരെ തൂക്കമുണ്ടാകുന്നതും വലിയ കുലകൾ വിറ്റുതീരാനുള്ള കാലതാമസവും ചില്ലറ കച്ചവടക്കാരെ അലട്ടുന്നുണ്ട്. നേന്ത്രപഴ വിപണയിൽ വില പിടിച്ചുനിറുത്തുന്ന വയനാടൻ കായകളുടെ വരവ് നിലച്ചതും മേട്ടുപാളയം കായകൾക്ക് നല്ല അവസരമുണ്ടാക്കിയിട്ടുണ്ട്. പ്രതികൂല കാലവസ്ഥയെ തുടർന്ന് നാടൻ കായകളുടെ വരവും മുൻകാലങ്ങളെ അപേക്ഷിച്ച് കുറവാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.