മത്സ്യകൃഷിയിൽ മാതൃകയായി പാലക്കാട്
text_fieldsജില്ലയില്‍ ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ വിത്തുൽപാദന കേന്ദ്രങ്ങളിലൊന്ന്
പാലക്കാട്: കടല്‍തീരമില്ലാത്ത ഉള്‍നാടന്‍ ജില്ലയായ പാലക്കാട് മത്സ്യകൃഷിയില്‍ മറ്റു ജില്ലകള്‍ക്ക് മാതൃകയാകുന്നു. പുഴകള്‍, തോടുകള്‍, കുളങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് പാലക്കാട്. ജില്ലയിലെ മിക്ക പുഴകളിലും അണക്കെട്ടുകളും തടയണകളും നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ഇവ മത്സ്യകൃഷിക്കും മത്സ്യബന്ധനത്തിനും അനുയോജ്യമാണ്.
മത്സ്യബന്ധനത്തെ അപേക്ഷിച്ച് മത്സ്യകൃഷിക്കാണ് ജില്ലയില്‍ പ്രാധാന്യമുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ജനകീയ പദ്ധതി പ്രകാരം ടാങ്കുകള്‍, പടുതാകുളങ്ങള്‍, സ്വകാര്യ കുളങ്ങള്‍, പൊതുകുളങ്ങള്‍ എന്നിവയിലാണ് പ്രധാനമായും ജില്ലയില്‍ മത്സ്യകൃഷി നടക്കുന്നത്. പരമ്പരാഗത രീതിയിലും ശാസ്ത്രീയ അടിത്തറയോടെയും കര്‍ഷകര്‍ നൂതന കൃഷി രീതികളാണ് പ്രയോഗിക്കുന്നത്.
ബഹുഭൂരിപക്ഷം കര്‍ഷകരും സമ്മിശ്ര കൃഷി രീതിയായ കാര്‍പ്പ് മത്സ്യകൃഷിയാണ് ചെയ്ത് വരുന്നത്. കാര്‍പ്പ് മത്സ്യങ്ങളായ കട്ല, രോഹു, മൃഗാല, സൈപ്രിനസ്, ഗ്രാസ് കാര്‍പ്പ് തുടങ്ങിയവയും നൈല്‍ തിലാപിയ, ആസാം വാള, വരാല്, അനബാസ് തുടങ്ങിയ ഇനം മത്സ്യങ്ങളും ജില്ലയില്‍ കൃഷി ചെയ്തുവരുന്നു.
കുളങ്ങളിലെ മത്സ്യകൃഷി കൂടാതെ നൂതന കൃഷി രീതികളായ പടുതാകുളങ്ങളിലെ അതി സാന്ദ്രതാ മത്സ്യകൃഷി, റീ- സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം അഥവാ അക്വാപോണിക്സ്, ബയോഫ്ലോക്ക് മത്സ്യകൃഷി, ക്വാറി കുളങ്ങളില്‍ കൂട് മത്സ്യകൃഷി എന്നിവയും നടപ്പാക്കി വരുന്നു. ഇത്തരം കൃഷി രീതികള്‍ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലാകുേമ്പാൾ മത്സ്യകൃഷിക്ക് പ്രാധാന്യം വര്‍ധിക്കുന്നു.
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ജലാശയങ്ങള്‍ മത്സ്യകൃഷിക്കായി കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതിനായുള്ള നടപടികള്‍ ഫിഷറീസ് വകുപ്പ് സ്വീകരിച്ചു വരുകയാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. ജില്ലയില്‍ 1000 ഹെക്ടര്‍ വിസ്തൃതിയില്‍ കുളങ്ങളിലെ കാര്‍പ്പ് മത്സ്യകൃഷി നടപ്പാക്കുന്നതിനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
അണക്കെട്ടുകളില്‍ 57.79 ലക്ഷം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു
2024-25 സാമ്പത്തികവര്‍ഷം 57.79 ലക്ഷം മത്സ്യകുഞ്ഞുങ്ങളെയാണ് ജില്ലയിലെ അണക്കെട്ടുകളില്‍ നിക്ഷേപിച്ചത്. ജില്ലയിലെ 11 അണക്കെട്ടുകളില്‍ ഏഴെണ്ണത്തിലാണ് മത്സ്യക്കുഞ്ഞ് നിക്ഷേപം നടത്തി വരുന്നത്. മലമ്പുഴ, വാളയാര്‍, മീങ്കര, ചുള്ളിയാര്‍, മംഗലം, പോത്തുണ്ടി, കാഞ്ഞിരപ്പുഴ എന്നിവയിലാണ് കൃഷി നടക്കുന്നത്. കേരള റിസര്‍വോയര്‍ ഫിഷറീസ് ഡെവലപ്പ്മെന്റ് പ്രൊജക്ട്, ജില്ല പഞ്ചായത്ത് പദ്ധതികള്‍ എന്നിവയിലൂടെയും മത്സ്യകൃഷി നടപ്പാക്കി വരുന്നു.
മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനായി ഇത്തരം പദ്ധതികള്‍ ഉപകാരപ്പെടുത്തുവാനായി. മലമ്പുഴ അണക്കെട്ടിലെ മത്സ്യബന്ധനം സ്വയംസഹായ സംഘങ്ങള്‍ വഴിയും മറ്റു അണക്കെട്ടുകളിലെ മത്സ്യബന്ധനം പട്ടിജാതി-പട്ടികവര്‍ഗ റിസര്‍വോയര്‍ ഫിഷറീസ് സഹകരണ സംഘങ്ങള്‍ വഴിയും ആണ് നടക്കുന്നത്.
ജില്ലയില്‍ അഞ്ച് മത്സ്യവിത്തുല്പാദന കേന്ദ്രങ്ങള്‍
മീങ്കര, ചുള്ളിയാര്‍, മംഗലം, വാളയാര്‍, മലമ്പുഴ എന്നിവിടങ്ങളിലായി ജില്ലയില്‍ അഞ്ചു മത്സ്യ വിത്തുൽപാദന കേന്ദ്രങ്ങളാണുള്ളത്. 2024-2025 വര്‍ഷത്തില്‍ അഞ്ച് കേന്ദ്രങ്ങൾക്കും ഉൽപാദന ലക്ഷ്യം കൈവരിക്കാനായി. മലമ്പുഴ ദേശീയ മത്സ്യ വിത്തുൽപാദന കേന്ദ്രമാണ് കേരളത്തിലെ ഏറ്റവും വലുതും പഴക്കം ചെന്നതുമായ ശുദ്ധജല മത്സ്യ വിത്തുൽപാദന കേന്ദ്രം.
2024-2025 വര്‍ഷത്തില്‍ ഫാമിന്റെ പരമാവധി ഉൽപാദന ശേഷിയായ ഒന്നര കോടി മത്സ്യ കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ച് വിതരണം ചെയ്തു. പ്രേരിത പ്രജനനത്തിലൂടെ കാര്‍പ്പ് മത്സ്യങ്ങളായ കട്ല, രോഹു, മൃഗാള്‍, സൈപ്രിനസ്, ഗ്രാസ് കാര്‍പ്പ് എന്നിവയുടെ കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.