അപൂർവ രോഗത്തിന് കീഴടങ്ങി വാഴകൃഷി; പിടിച്ചുനിൽക്കാനാവാതെ കർഷകർ
text_fieldsവാഴകളിൽ മഞ്ഞളിപ്പ് രോഗം ബാധിച്ച മഞ്ഞപ്പെട്ടിയിലെ തോട്ടം
വാഴയിലെ കാമ്പ് കുമിൾരോഗം ബാധിച്ച് നശിച്ച നിലയിൽ
കാളികാവ്: അപൂർവ രോഗം പടർന്ന് ആയിരക്കണക്കിന് വാഴകൾ നശിച്ചു. തോരാമഴയും ശക്തമായ കാറ്റും മൂലം ദുരിതത്തിലായ കർഷകർക്ക് ഇരട്ടപ്രഹരമായിരിക്കുകയാണ്. ഈ രോഗം മൂലം വാഴകൾ ഒടിഞ്ഞുവീഴുകയും കായ്ഫലം തീരെയില്ലാതാവുകയും ചെയ്യുന്നു.
വാഴയിലെ കാമ്പ് കുമിൾരോഗം ബാധിച്ച് നശിച്ച നിലയിൽ
ഇതോടൊപ്പം ഇലകളിൽ മഞ്ഞളിപ്പും വ്യാപകമായി. കാളികാവ് സ്വദേശി ഇബ്രാഹിം അടക്കമുള്ള കർഷകർ ബാങ്കുകളിൽനിന്നും കടം വാങ്ങിയും കൃഷിചെയ്ത 1200ഓളം വാഴകളാണ് രോഗം ബാധിച്ച് നശിച്ചത്.
വിളവെടുപ്പിന് പാകമാകുമ്പോൾ ഒരുവാഴക്ക് ഏകദേശം 200 മുതൽ 300 രൂപ വരെയാണ് ചെലവ്. എന്നാൽ രോഗം ബാധിച്ചതിനാൽ വിളവ് പൂർണമായും നശിച്ചു. ഇലകളിൽ മഞ്ഞകലർന്ന പാടുകൾ പ്രത്യക്ഷപ്പെടുന്ന രോഗം വ്യാപകമാണ്. ആരോഗ്യമുള്ള വാഴകളിൽ കുലകൾ മൂക്കുന്ന സമയത്ത് കുറഞ്ഞത് 78 ഇലകൾ ഉണ്ടായിരിക്കണം. ഇലപ്പുള്ളി രോഗം ബാധിച്ച ഇലകൾ കുറയുകയും കുല നല്ലതല്ലതാകുകയുമാണ്.
സാധാരണയായി വാഴക്കുലക്ക് എട്ടുമുതൽ 16 കിലോ വരെ ഭാരമുണ്ട്. എന്നാൽ രോഗം ബാധിച്ച വാഴകളിൽ നിന്ന് 2-3 കിലോ ഭാരമുള്ള കുലകൾ മാത്രമാണ് ലഭിക്കുന്നത്.
വാഴകൾക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ടെങ്കിലും ഒന്നിന് 10 രൂപ മാത്രമാണ് ലഭിക്കുന്നത്. ഇത് കൃഷിക്കായി മുടക്കിയ പണത്തിന്റെ ചെറിയൊരു ഭാഗം പോലുമല്ല. രോഗം തടയാൻ കൃഷി ഓഫിസിൽനിന്ന് മരുന്ന് നൽകിയിട്ടും യാതൊരു ഫലവുമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.