Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2025 11:59 PM IST Updated On
date_range 14 Nov 2025 12:17 AM ISTഈ ട്രിക്കുകൾ പ്രയോഗിക്കൂ, ഇഞ്ചി ഗംഭീരമായി വിളവെടുക്കാം...
text_fieldsbookmark_border
Listen to this Article
ആറു മാസം കൊണ്ടുതന്നെ വിളവെടുക്കാവുന്ന ഇഞ്ചി കൃഷി വീടുകളിൽ മിക്കവരും ചെയ്യുന്നതാണ്. നന്നായി വെള്ളം ആവശ്യമുള്ള കൃഷിയാണിത്. ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഇഞ്ചി കൃഷിയിൽനിന്ന് ഗംഭീരമായി വിളവ് ലഭിക്കും.
- പറമ്പിലാണ് ഇഞ്ചി നടുന്നതെങ്കിൽ മേയ്, ജൂൺ മാസങ്ങളാണ് ഉത്തമം. മഴയില്ലെങ്കിൽ മൂന്ന് ദിവസം കൂടുമ്പോൾ നനച്ചുകൊടുക്കണം.
- നടുന്നത് ഗ്രോബാഗുകളിലും ബക്കറ്റുകളിലുമാണെങ്കിൽ ഏത് കാലത്തുമാവാം. പക്ഷേ നനച്ചാൽ വെള്ളം കെട്ടിനിൽക്കാൻ പാടില്ല.
- ഇഞ്ചി മുളച്ച് ഇലകൾ തളിർത്താൽ രണ്ടാഴ്ച ഇടവിട്ട് ജൈവ വളം പ്രയോഗിക്കാം.
- പച്ചച്ചാണകം കലക്കിവെച്ച് പുളിപ്പിച്ച് ഒഴിച്ച് കൊടുക്കാം.
- വേപ്പിൻ പിണ്ണാക്ക് വെള്ളത്തിൽ കലക്കി തളിച്ചാൽ വേര് ചീയലും മഞ്ഞളിപ്പും ഒഴിവാക്കാം
- തണ്ടുതുരപ്പൻ, ഇലതുരപ്പൻ പുഴുക്കളെ തുരത്താൻ സ്യൂഡോമോണസും ബിവേറിയയും പ്രയോഗിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

