വയനാട്ടിലും ഇഞ്ചികൃഷിക്ക് വ്യാപക രോഗബാധ
text_fieldsരോഗം ബാധിച്ച ഇഞ്ചികൃഷി
പുൽപള്ളി: ഇഞ്ചികൃഷിക്ക് വ്യാപകമായി രോധബാധ. കർണാടകയിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത ഫൈറികുലാരിയ എന്ന രോഗമാണ് പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തിലെ കൃഷിയിടങ്ങളിൽ പടർന്നുപിടിക്കുന്നത്. രോഗം പിടിപെടുന്നതോടെ ഇഞ്ചിയുടെ വളർച്ച മുരടിക്കുകയാണ്.
രോഗം വന്നാൽ ദിവസങ്ങൾക്കകം ചെടിയുടെ ഇലകളാകെ കരിഞ്ഞുണങ്ങാൻ തുടങ്ങും. അദ്യം മഹാളിരോഗമാണെന്നായിരുന്നു കരുതിയിരുന്നത്. പിന്നീടാണ് കർണാടകയിലെയും മറ്റും കൃഷിയിടങ്ങളിൽ പടർന്നുപിടിച്ച രോഗമാണെന്ന് മനസ്സിലായത്.
ഇഞ്ചിയുടെ തണ്ട് പഴുത്ത് ഇലകൾ മഞ്ഞ നിറത്തിൽ കരിഞ്ഞുണങ്ങുന്നതാണ് രോഗലക്ഷണം. രോഗം ബാധിച്ച ചെടിയുടെ വളർച്ചയും മുരടിക്കുന്നു. രോഗം പടർന്നുപിടിക്കുമ്പോഴും ഇതിന് ഫലപ്രദമായ മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.
മുള്ളൻകൊല്ലി പഞ്ചായത്തിലെ പാടിച്ചിറയിലും പരിസരങ്ങളിലും രോഗബാധ വ്യാപകമാണ്. നിലവിൽ ഇഞ്ചിയുടെ വില ഇടിഞ്ഞിരിക്കുകയാണ്. ഇതിനിടെയാണ് ഇഞ്ചികർഷകർക്ക് വൻ ഭീഷണി ഉയർത്തി രോഗബാധ പടർന്നുപിടിക്കുന്നത്. കൃഷി വകുപ്പിന്റെ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നാണ് കർഷകരുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.