അടക്ക വില ഉയരുമ്പോഴും കർഷകർക്ക് കണ്ണീർ
text_fieldsപുൽപള്ളിയിലെ രോഗം ബാധിച്ച കവുങ്ങുതോട്ടം
പുൽപള്ളി: അടക്കക്ക് വില ഉയരുമ്പോഴും കവുങ്ങുകൃഷിയിൽ കർഷകർക്ക് കണ്ണീർ. രോഗബാധകളാൽ കൃഷിനാശം വ്യാപകമായതാണ് കാരണം. മഞ്ഞളിപ്പ് രോഗമാണ് കവുങ്ങുകൃഷിയെ പ്രധാനമായും ബാധിക്കുന്നത്. ഇലപ്പുള്ളി രോഗവും കൂമ്പുചീയലും മഹാളി രോഗവുമെല്ലാം പടർന്നുപിടിക്കുകയാണ്.
തുടക്കത്തിൽ ഇലകൾക്ക് മഞ്ഞനിറം കാണുന്നതാണ് ലക്ഷണം. പതിയെ കായ്കൾ കൊഴിയുകയും കവുങ്ങുകൾ ഉണങ്ങിപ്പോവുകയും ചെയ്യുന്നു. ഇതേത്തുടർന്ന് അടക്ക ഉൽപാദനം ജില്ലയിൽ കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. രോഗത്തിനെതിരെ എന്ത് മരുന്നു പ്രയോഗിച്ചിട്ടും ഫലമുണ്ടായിട്ടില്ലെന്ന് കർഷകർ പറയുന്നു. കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരവും ലഭിക്കുന്നില്ല.
മഴക്കാലം കഴിയുന്നതോടെ രോഗം രൂക്ഷമാകുമെന്നാണ് കർഷകർ പറയുന്നത്. കോടികളുടെ നഷ്ടമാണ് അടക്ക കർഷകർക്ക് ഉണ്ടാകുന്നത്.
ഉൽപാദനം കുറഞ്ഞതോടെ അടക്കയുടെ വില കുത്തനെ ഉയർന്നിട്ടുണ്ട്. ഒരു അടക്കക്ക് 15 രൂപ വരെ നൽകേണ്ട അവസ്ഥയാണിപ്പോൾ. വിളവെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ രോഗബാധ കർഷകരുടെ പ്രതീക്ഷയെല്ലാം തകർക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.